ചെന്നൈ: പൊന്നിയിൻ സെൽവൻ, ഇന്ത്യൻ 2, കാപ്പാൻ, ചെക്ക ചിവന്ത വാനം, വടചെന്നൈ, കത്തി തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾ നിർമിച്ച ലൈക പ്രൊഡക്ഷൻസിന്റെ ചെന്നൈയിലെ ഓഫീസുകളിൽ ഇ ഡി റെയ്ഡ്. നിർമാണ കമ്പനിയ്ക്കതിരായി രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിൽ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. ത്യാഗരായ നഗർ, കാരപ്പാക്കം, അഡയാർ ഉൾപ്പെടെ ചെന്നൈയിലെ ലൈകയുടെ എട്ടോളം ഓഫീസുകളിലായാണ് റെയ്ഡ് നടക്കുന്നത്. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നിർമാണ കമ്പനിയും സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ED conducts raids at LYCA Productions in Chennai. More details awaited: Sources pic.twitter.com/lZOX7pE9ks
— ANI (@ANI) May 16, 2023
ലൈക കമ്പനി നിർമ്മിച്ച പൊന്നിയുടെ സെൽവന്റെ രണ്ടാം ഭാഗം ബോക്സ് ഓഫീസിൽ 300 കോടിയിലധികം കളക്ഷൻ നേടി തിയേറ്ററുകളിൽ വിജയകരമായി ഓടിക്കൊണ്ടിരിക്കുകയാണ്. രജനികാന്തിന്റെ വരാനിരിക്കുന്ന ചിത്രം തലൈവർ 170, മകൾ ഐശ്വര്യയുടെ ലാൽ സലാം തുടങ്ങിയ ചിത്രങ്ങളും ലൈകയാണ് നിർമ്മിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |