SignIn
Kerala Kaumudi Online
Thursday, 19 September 2024 2.30 AM IST

നായയെ ബൈക്കിന് പിന്നിൽ കെട്ടിവലിച്ചു

Increase Font Size Decrease Font Size Print Page
bike

എടക്കര: നായയെ ബൈക്കിന് പിറകിൽ കെട്ടിവലിച്ചു കൊണ്ടുപോയ സംഭവത്തിൽ പൊലീസ് കേസെടുത്തു. ചുങ്കത്തറ പൂക്കോട്ടുമണ്ണ റോഡിലൂടെയാണ് നായയെ കെട്ടിവലിച്ച് കൊണ്ടുപോയത്. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. പുലിമുണ്ടയിൽ വച്ച് ഇത് കണ്ട യുവാവ് തടഞ്ഞ് നിറുത്തി വീഡിയോ പകർത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചത് ശ്രദ്ധയിൽപ്പെട്ടാണ് പൊലീസ് കേസെടുത്തത്. ബൈക്കിന്റെ നമ്പർ വീഡിയോയിൽ വ്യക്തമാണ്. പ്രതിയെ അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

ചത്ത നായയാണിതെന്നും റോഡിൽ കിടന്നപ്പോൾ ഉപേക്ഷിക്കാൻ കൊണ്ടുപോവുകയാണെന്നും പ്രതി പറയുന്നത് വീഡിയോയിൽ കേൾക്കാം. എന്നാൽ കിലോമീറ്ററുകൾ നായയെ വലിച്ച് കൊണ്ടുപോയെന്നും ഇതിനിടെ ജീവൻ പോയതാണെന്നുമാണ് വീഡിയോ പകർത്തിയ യുവാവിന്റെ സംഭാഷണത്തിൽ കേൾക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BIKE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.