അഗളി: അട്ടപ്പാടിയിൽ ഗർഭസ്ഥ ശിശു മരിച്ചു. കടുകുമണ്ണ ഊരിലെ നീതു-നിശാദ് ദമ്പതികളുടെ 9 മാസം പ്രായമായ ഗർഭസ്ഥ ശിശുവാണ് മരിച്ചത്. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് മരണം സ്ഥിരീകരിച്ചത്.
ജൂൺ അഞ്ചിനാണ് പ്രസവത്തീയതി പറഞ്ഞിരുന്നത്. ഇതിന് മുന്നോടിയായി നീതുവിനെ മേയ് 15ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗർഭസ്ഥ ശിശു മരിച്ചതായി കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |