തിരുവനന്തപുരം: മികച്ച നോവൽ, കഥ, സംവിധാനം, തിരക്കഥ എന്നിവയ്ക്ക് പി. പദ്മരാജൻ ട്രസ്റ്റ് ഏർപ്പെടുത്തിയ 2022ലെ പി. പദ്മരാജൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നോവലിസ്റ്റായി 'നിങ്ങൾ' എന്ന കൃതിയിലൂടെ എം. മുകുന്ദൻ തിരഞ്ഞെടുക്കപ്പെട്ടു. വെള്ളിക്കാശ് എന്ന ചെറുകഥയിലൂടെ വി.ജെ. ജെയിംസ് മികച്ച കഥാകൃത്തായി. ഇരുവർക്കും യഥാക്രമം 20000, 15000 രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിക്കും.
നൻപകൽ നേരത്ത് മയക്കത്തിലൂടെ ലിജോജോസ് പെല്ലിശ്ശേരി മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന് അർഹനായി. 25000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. ബി 32 മുതൽ 44 വരെ എന്ന ചിത്രത്തിന്റെ രചന നിർവഹിച്ച ശ്രുതി ശരണ്യമാണ് മികച്ച തിരക്കഥാകൃത്ത്. 15000 രൂപയും ഫലകവും പ്രശസ്തിപത്രവും ശ്രുതിക്ക് ലഭിക്കും. പുരസ്‌കാരങ്ങൾ ഓഗസ്റ്റിൽ വിതരണം ചെയ്യുമെന്ന് പദ്മരാജൻ ട്രസ്റ്റ് ചെയർമാൻ വിജയകൃഷ്ണൻ, ജനറൽ സെക്രട്ടറി പ്രദീപ് പനങ്ങാട്, സെക്രട്ടറി എ. ചന്ദ്രശേഖരൻ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |