കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റു മരിച്ച ഡോ.വന്ദന ദാസിന്റെ കടുത്തുരുത്തി മുട്ടുചിറയിലെ വീട് കേന്ദ്ര മന്ത്രി സമൃതി ഇറാനി സന്ദർശിച്ചു. ഇന്നലെ വൈകിട്ട് വന്ദനയുടെ വീട്ടിലെത്തിയ സ്മൃതി വന്ദനയുടെ പിതാവ് മോഹൻദാസ്, മാതാവ് വസന്തകുമാരി എന്നിവരുമായി അരമണിക്കുറോളം സംസാരിച്ചു. വന്ദനയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് മടങ്ങിയത്. മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിച്ചില്ല .കേന്ദ്രമന്ത്രി വി.മുരളീധരൻ, ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ എന്നിവരും ഒപ്പമുണ്ടായിരുന്നു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |