SignIn
Kerala Kaumudi Online
Friday, 26 April 2024 6.17 AM IST

ഉത്രാടം തിരുനാളിന്റെ മകൾ പാർവതിദേവി വർമ്മയ്ക്ക് അന്ത്യാഞ്ജലി

parvathi-devi

തിരുവനന്തപുരം: തിരുവിതാംകൂർ രാജകുടുംബത്തിലെ ഇളയരാജാവും ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര സ്ഥാനീയനുമായിരുന്ന ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയുടെ മകൾ പട്ടം കൊട്ടാരത്തിൽ പാർവതിദേവി വർമ്മ (76) യ്ക്ക് അന്ത്യാഞ്ജലി. അസുഖങ്ങളെ തുടർന്ന് പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി 11.45നായിരുന്നു അന്ത്യം. പരേതയായ രാധാദേവിയാണ് മാതാവ്.

കൊട്ടാരത്തിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ തിരുവിതാംകൂർ രാജകുടുംബാഗങ്ങളായ പൂയം തിരുനാൾ ഗൗരി പാർവതി ബായി,​ അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ബായി, കെ.മുരളീധരൻ എം.പി, മുൻ എം.പി എൻ.പീതാംബരകുറുപ്പ്, സി.പി.ഐ ജില്ലാസെക്രട്ടറി മാങ്കോട് രാധാകൃഷ്‌ണൻ, പാങ്ങോട് സൈനിക ക്യാമ്പിലെ മദ്രാസ് റെജിമെന്റ് അംഗങ്ങൾ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്ന് ഉച്ചയ്‌ക്ക് രണ്ടോടെ കൊട്ടാരവളപ്പിൽ സംസ്കാരം നടന്നു. സഹോദരൻ പദ്മനാഭനാണ് അന്ത്യകർമ്മങ്ങൾ ചെയ്തത്. സഞ്ചയനം 28ന് രാവിലെ 8.30ന് പട്ടം കൊട്ടാരത്തിൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBIT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.