SignIn
Kerala Kaumudi Online
Friday, 26 April 2024 6.56 AM IST

അമിത വേഗത്തിലെത്തിയ ബൈക്ക് ലോറിയിലിടിച്ച് അപകടം, മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം

kk

കോട്ടയം : കുമാരനല്ലൂരിൽ അമിത വേഗതയിലെത്തിയ ബൈക്ക് ടോറസ് ലോറിയിലിടിച്ച് ബൈക്ക് യാത്രക്കാരായ മൂന്നുയുവാക്കൾ മരിച്ചു. തിരുവഞ്ചൂർ സ്വദേശി പ്രവീൺ, സംക്രാന്തി സ്വദേശികളായ ആൽവിൻ, ഫാറൂക്ക് എന്നിവരാണ് മരിച്ചത്. കുമാരനല്ലൂർ കൊച്ചാലുംചുവട്ടിൽ വൈകിട്ട് അഞ്ചരയോടെയാണ് അപകടം,

അമിത വേഗതയിൽ വന്ന ഡ്യൂക്ക് ബൈക്ക് ടോറസ് ലോറിയിൽ ഇടിക്കുകയായിരുന്നു. മൂന്നു പേരും സഞ്ചരിച്ചത് ഒരു ബൈക്കിലായിരുന്നു,. ബൈക്ക് അമിതവേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മൂവരും സംഭവസ്ഥലത്ത തന്നെ മരിച്ചു, ഇവരുടെ മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BIKE, BIKE ACCIDENT, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.