തിരുവനന്തപുരം : ഹെൽത്ത് കാർഡില്ലാത്തവർക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപ്പൊതികൾ വിൽക്കാൻ പാടില്ലെന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്. ഇവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 606 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 101സ്ഥാപനങ്ങളിൽ പോരായ്മകൾ കണ്ടെത്തിയിരുന്നു. ഇവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |