സ്ഥിരീകരിച്ച് പി.എസ്.ജി പരിശീലകൻ
പാരീസ്: ഈ സീസൺ അവസാനിക്കുന്നതോടെ ലയണൽ മെസി ക്ളബ് വിടുമെന്ന വാർത്തകൾ സ്ഥിരീകരിച്ച് ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുടെ. പരിശീലകൻ ക്രിസ്റ്റൊഫി ഗാൾട്ടിയർ. നാളെ ഫ്രഞ്ച് ലീഗ് വണ്ണിൽ ക്ലെർമോണ്ട് ഫൂട്ടിനെതിരായ പോരാട്ടം പി.എസ്.ജി. ജഴ്സിയിൽ മെസിയുടെ അവസാന മത്സരമായിരിക്കുമെന്ന് ഗാൾട്ടിയർ അറിയിച്ചു.
മെസി പി.എസ്.ജി. വിടുമെന്നുറപ്പായതോടെ താരത്തിനായി മറ്റ് ക്ലബ്ബുകൾ വലവിരിച്ചുകഴിഞ്ഞു. താരത്തിന്റെ മുൻ ക്ലബ്ബായ ബാഴ്സലോണയും സൗദി ക്ലബ്ബ് അൽ ഹിലാലും മെസിയെ സ്വന്തമാക്കാൻ ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു. സൗദി ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡർ കൂടിയായ മെസി സൗദിയിലേക്ക് പോകാനുള്ള സാധ്യതകൾ സജീവമാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. അൽ ഹിലാലിൽ കളിക്കാൻ മെസി സമ്മതം മൂളിയെന്ന് പല വിദേശ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കാൻ സൗദി ക്ളബ് അൽ നസ്ർ മുടക്കിയതിന്റെ ഇരട്ടി തുക മെസിക്ക് നൽകാൻ അൽ ഹിലാൽ തയ്യാറാണെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |