തിരുവനന്തപുരം: 2022 മേയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ. മലയാളം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്കുളള അപേക്ഷകൾ www.slcm.keralauniverstiy.ac.in മുഖേന 11ന് മുൻപായി ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ.
2022 മേയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്.സി. ബോട്ടണി,കൗൺസിലിംഗ് സൈക്കോളജി,ജിയോളജി,എം.എസ്.ഡബ്ല്യൂ. (റെഗുലർ,സപ്ലിമെന്ററി,മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്കുളള അപേക്ഷകൾ 11ന് മുൻപ് റെഗുലർ വിദ്യാർത്ഥികൾ www.slcm.keralauniverstiy.ac.in മുഖേനയും സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്/മേഴ്സിചാൻസ് വിദ്യാർത്ഥികൾ exams.keralauniverstiy.ac.in മുഖേനയും ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. റെഗുലർ വിദ്യാർത്ഥികളുടെ അപേക്ഷാഫീസ് SLCM ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളൂ.
ടൈംടേബിൾ
2023 ജൂലൈ 12ന് നടത്താനിരുന്ന പാർട്ട് മൂന്ന് സബ്സിഡിയറി സബ്ജക്ട് സോഷ്യോളജി ജൂലൈ 14ലേക്ക് മാറ്റിയിരിക്കുന്നു. പുതുക്കിയ പരീക്ഷാ ടൈംടേബിൾ വെബ്‌സൈറ്റിൽ.
പ്രാക്ടിക്കൽ
യൂണിവേഴ്സിറ്റി കോളേജ് ഒഫ് എഞ്ചിനിയറിംഗ്,കാര്യവട്ടത്തെ ഒന്നും രണ്ടും സെമസ്റ്റർ (2018 സ്‌കീം), മാർച്ച് 2023 ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് എഞ്ചിനിയറിംഗ് വർക്‌ഷോപ്പ് പ്രായോഗിക പരീക്ഷ 8മുതൽ നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
പരീക്ഷാ വിജ്ഞാപനം
യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിറിംഗ്,കാര്യവട്ടത്തെ (2018 സ്‌കീം) ആറാം സെമസ്റ്റർ ബി.ടെക്. സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് (2018 ആൻഡ് 2019 അഡ്മിഷൻ), പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
സൂക്ഷ്മപരിശോധന
അഞ്ചാം സെമസ്റ്റർ ബികോം. (159),(സി.ബി.സി.എസ്.),ഡിസംബർ 2022 പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐ.ഡി.കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ ഇ.ജെ. II (ഏഴ്) 2 മുതൽ 5 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകേണ്ടതാണ്.
2022 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എസ്.സി. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുളള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച ഐ.ഡി.കാർഡും ഹാൾടിക്കറ്റുമായി ബി.എസ്സി. റീവാല്യുവേഷൻ സെക്ഷനിൽ ഇ.ജെ. II (രണ്ട്) 2 മുതൽ 9 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകേണ്ടതാണ്.
പരീക്ഷാഫീസ്
ഒന്നാം സെമസ്റ്റർ ബിവോക്. ഫുഡ് പ്രോസസ്സിംഗ് (359),ബിവോക്. ഫുഡ് പ്രോസസിംഗ് ആൻഡ് മാനേജ്‌മെന്റ് (356),(റെഗുലർ-2022 അഡ്മിഷൻ,ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി-2021 അഡ്മിഷൻ,സപ്ലിമെന്ററി-2020 അഡ്മിഷൻ), പരീക്ഷയുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 8 വരെയും 150രൂപ പിഴയോടെ 12 വരെയും 400രൂപ പിഴയോടെ 14 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |