ആലപ്പുഴ : സംസ്ഥാന സർക്കാരിന്റെ അനാസ്ഥയാണ് സംസ്ഥാനത്ത് വീണ്ടും ട്രെയിൻ കത്തിക്കുന്നതിനിടയാക്കിയതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിൻ തീവയ്പിന് തീവ്രവാദ ബന്ധമുണ്ട്. തീവ്രവാദികളോട് മൃദു സമീപനമാണ് ഇടത് സർക്കാരിനുള്ളത്. കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നതു കൊണ്ടാണ് തീവ്രവാദികളെ ഇത്രയെങ്കിലും പിടിച്ചു കെട്ടാനാകുന്നത്. സ്ലീപ്പർ സെല്ലുകളെ അമർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ നടപടിയെടുക്കുന്നില്ലെന്നും ,വോട്ട് ബാങ്കിന് വേണ്ടി രാഷ്ട്ര സുരക്ഷയെ ബലി കഴിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |