കൊച്ചി: പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങൾ നീക്കം ചെയ്യണമെന്ന ഹർജി ഹൈക്കോടതി ജൂൺ 19 ന് പരിഗണിക്കാൻ മാറ്റി. പന്തളത്തെ മന്നം ഷുഗർ മിൽസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് പരിഗണിക്കുന്നത്. അനധികൃതമായി കൊടിമരങ്ങൾ സ്ഥാപിക്കുന്നത് തടയാൻ സർക്കാർ പുതിയ നയത്തിന് രൂപം നൽകണമെന്ന് ഹർജിയിൽ നേരത്തെ ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |