SignIn
Kerala Kaumudi Online
Thursday, 19 September 2024 12.49 AM IST

ഒഡിഷ ട്രെയിൻ അപകടം; വേദന പങ്കുവയ്ക്കാൻ വാക്കുകളില്ല,​ കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കും, പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Increase Font Size Decrease Font Size Print Page
gg

ഭുവനേശ്വർ: ഒഡിഷ ട്രെയിൻ അപകടത്തിൽ കുറ്റക്കാർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു,​ അപകടസ്ഥലവും പരിക്കേറ്റവരെയും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വേദനാജനകമായ സംഭവമാണ് നടന്നത്. മരിച്ചവരുടെ കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുന്നുവെന്നും വേദന പങ്കുവയ്ക്കാൻ വാക്കുകളില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു,​. എല്ലാ കോണിൽ നിന്നും അന്വേഷണത്തിന് നിർദ്ദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.

ദുരന്തത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവർക്കൊപ്പമാണ് സർക്കാർ. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും. അപകടത്തിൽ നിന്ന് പാഠം ഉൾക്കൊള്ളും. പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നും മോദി പറഞ്ഞു,​ രക്ഷാപ്രവർത്തനം നടത്തിയവരെ മോദി അഭിനന്ദിക്കുകയും ചെയ്തു.

വ്യോമസേനയുടെ ഹെലികോപ്ടറിലാണ് പ്രധാനമന്ത്രി ബാലസോറിൽ എത്തിയത്. മോദിക്കൊപ്പം കേന്ദ്രമന്ത്രിമാരായ അശ്വനി വൈഷ്ണവ്,​ ധർമ്മേന്ദ്ര പ്രധാൻ എന്നിവരും ഉണ്ടായിരുന്നു. ഉന്നത ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി ആശയ വിനിമയം നടത്തി

ഇ ​ന്ന​ലെ​ ​രാ​ത്രി​ 7.20​ന് ​ബാ​ല​സോ​റി​ലെ​ ​ബ​ഹ​നാ​ഗ​ ​ബ​സാ​ർ​ ​സ്റ്റേ​ഷ​ന് ​സ​മീ​പ​മാ​ണ് ദു​ര​ന്തം. കൊ​ൽ​ക്ക​ത്ത​യി​ലെ​ ​ഷാ​ലി​മാ​റി​ൽ​ ​നി​ന്ന് ​ചെ​ന്നൈ​യി​ലേ​ക്കു​ ​പോ​കു​ക​യാ​യി​രു​ന്ന​ ​കൊ​റോ​മ​ണ്ഡ​ൽ ​എ​ക്‌​സ്‌​പ്ര​സ് ​ആ​ണ് ​ആ​ദ്യം​ ​അ​പ​ക​ട​ത്തി​ൽ​ ​പെ​ട്ട​ത്.​ ​ഇ​ത് ഗു​ഡ്സു​മാ​യി​ ​കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു​. ബോ​ഗി​ക​ൾ​ ​അ​ടു​ത്ത​ ​ട്രാ​ക്കി​ലേ​ക്ക് ​മ​റി​ഞ്ഞ​തോ​ടെ, ബം​ഗ​ളൂ​രു​ ​-​ ​ഹൗ​റ​ ​സൂ​പ്പ​ർ​ഫാ​സ്റ്റ് ​എ​ക്‌​സ്‌​പ്ര​സ് ​അ​തി​ലേ​ക്ക് ​ഇ​ടി​ച്ചു​ ​ക​യ​റു​ക​യാ​യി​രു​ന്നു. അപകടത്തി​ൽപ്പെട്ട ഹൗറ എക്സ്പ്രസി​ൽ 1300 ഓളം യാത്രക്കാരുണ്ടായി​രുന്നതായാണ് വി​വരം. സർക്കാരിന്റെ ഔദ്യോഗിക വിവര പ്രകാരം 261 പേർ മരിക്കുകയും 900 പേർക്ക് പരിക്കേൽക്കുകയും ചെയ‌്തിട്ടുണ്ട്. ഷാ​ലി​മാ​ർ​ ​എ​ക്സ്‌​പ്ര​സി​ന്റെ​ 17​ ​ബോ​ഗി​ക​ളാ​ണ് ​പാ​ളം​തെ​റ്റി​യ​ത്.​ ​നാ​ല് ​ബോ​ഗി​ക​ൾ​ ​ത​ല​കീ​ഴാ​യി​ ​മ​റി​ഞ്ഞ​ ​നി​ല​യി​ലാ​യി​രു​ന്നു.​ ​നാ​ല് ​ബോ​ഗി​ക​ൾ​ ​ദൂ​രേ​ക്ക് ​തെ​റി​ച്ചു​പോ​യി.​ ​സി​ഗ്ന​ൽ​ ​ത​ക​രാ​റാ​ണ് ​അ​പ​ക​ട​ ​കാ​ര​ണ​മെ​ന്ന് ​ഒ​ഡീ​ഷ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​പ്ര​ദീ​പ് ​ജെ​ന​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.മ​രി​ച്ച​വ​രു​ടെ​ ​കു​ടും​ബ​ങ്ങ​ൾ​ക്ക് 10​ ​ല​ക്ഷം​ ​രൂ​പ​യും​ ​ഗു​രു​ത​ര​മാ​യി​ ​പ​രി​ക്കേ​റ്ര​വ​ർ​ക്ക് ​ര​ണ്ട് ​ല​ക്ഷം​ ​രൂ​പ​യും​ ​നി​സാ​ര​ ​പ​രി​ക്കേ​റ്റ​വ​ർ​ക്ക് ​അ​ൻ​പ​തി​നാ​യി​രം​ ​രൂ​പ​യും​ ​ന​ഷ്ട​പ​രി​ഹാ​രം​ ​റെ​യി​ൽ​വേ​ ​മ​ന്ത്രി​ ​അ​ശ്വി​നി​ ​വൈ​ഷ്‌​ണ​വ് ​പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, ODISHA, ODISHA TRAIN TRAGEDY, BALASORE, NARENDRA MODI, PM NARENDRA MODI, COROMANDEL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.