കൊച്ചി: കെ.എസ്.ആർ.ടി.സി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ അറസ്റ്റിലായ കോഴിക്കോട് സ്വദേശി കെ.കെ. സവാദിന് എറണാകുളം അഡി. സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് മുഖ്യവ്യവസ്ഥ. കേസിൽ കുറ്റപത്രം നൽകുന്നതുവരെ അനുമതിയില്ലാതെ എറണാകുളം ജില്ല വിട്ടു പോകരുത്, ശനിയാഴ്ചകളിൽ രാവിലെ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകളുമുണ്ട്.
അങ്കമാലിയിൽ നിന്ന് എറണാകുളത്തേക്ക് ബസിൽ വരുമ്പോൾ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിൽ മേയ് 16 നാണ് സവാദിനെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ഒരു സിനിമാ പ്രവർത്തകയുടെ പരാതിയിലായിരുന്നു അറസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |