SignIn
Kerala Kaumudi Online
Thursday, 19 September 2024 4.03 PM IST

എൻ.എം.മുഹമ്മദാലി എൻഡോവ്‌മെന്റ് അവാർഡ്

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായിരുന്ന ഡോ.എൻ.എം.മുഹമ്മദാലിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ എട്ടാമത് എൻഡോവ്‌മെന്റ് അവാർഡ് ഈ വർഷം കർഷക നിയമഭേദഗതിക്കെതിരെ പോരാടി ജീവത്യാഗം ചെയ്തവർക്കായി സമർപ്പിക്കും. രാജ്യത്ത് 358 ദിവസം നീണ്ടുനിന്ന കർഷക പോരാട്ടത്തിൽ പങ്കെടുത്ത് രക്തസാക്ഷിത്വം വരിച്ച കർഷകരെ പ്രതിനിധീകരിച്ച് ഹരിയാനയിലെ ജിന്ധ് ജില്ലയിൽ നിന്നുള്ള രക്തസാക്ഷി റുൽഡൂ സിംഗിന്റെ പത്നി മുകേഷ് റാണി അവാർഡ് ഏറ്റുവാങ്ങും. മുഹമ്മദാലിയുടെ ജന്മദേശമായ കൊടുങ്ങല്ലൂരിലാണ് അവാർഡ്ദാന ചടങ്ങ് സംഘടിപ്പിക്കുക. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AWARD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.