ന്യൂഡൽഹി: ഇക്കൊല്ലത്തെ ദേശീയ ഉന്നത വിദ്യാഭ്യാസ റാങ്കിംഗിൽ ആർക്കിടെക്‌ചർ വിഭാഗത്തിൽ രണ്ടാം റാങ്കും ഇന്നൊവേഷനിൽ എട്ടാം റാങ്കും നേടി കോഴിക്കോട് എൻ.ഐ.ടി മികച്ച നേട്ടം സ്വന്തമാക്കി. ആർക്കിടെക്‌ചർ വിഭാഗത്തിൽ തിരുവനന്തപുരം സി.ഇ.ടിക്ക് 17-ാം റാങ്ക്. മാനേജ്‌മെന്റ് വിഭാഗത്തിൽ കോഴിക്കോട് ഐ.ഐ.എമ്മിന് മൂന്നാം സ്ഥാനം. മികച്ച നൂറ് കോളേജുകളിൽ 14 എണ്ണം കേരളത്തിലാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് റാങ്കിംഗ് നിശ്ചയിച്ചത്.
എല്ലാ മേഖലകളുടേയും മികച്ച നേട്ടത്തിൽ മദ്രാസ് ഐ.ഐ.ടി തുടർച്ചയായ അഞ്ചാം വർഷവും ഒാവറോൾ വിഭാഗത്തിൽ ഒന്നാം റാങ്ക് നിലനിറുത്തി. ബാംഗ്ളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിനാണ് (ഐ.ഐ.എസ്.സി) രണ്ടാം റാങ്ക്. ഇതിൽ ആദ്യ നൂറ് റാങ്കിൽ കേരളത്തിൽ നിന്ന് കേരള സർവകലാശാല (46), എം.ജി സർവകലാശാല (52), കോഴിക്കോട് എൻ.ഐ.ടി (54), കുസാറ്റ് (63) എന്നിവയുണ്ട്.
ബാംഗ്ളൂർ ഐ.ഐ.എസ്.സിയാണ് മികച്ച സർവകലാശാല. ഈ വിഭാഗത്തിൽ ആദ്യ നൂറ് റാങ്കിൽ കേരള സർവകലാശാല (24), എം.ജി (31), കുസാറ്റ് (37), കാലിക്കറ്റ് (70). മികച്ച മെഡിക്കൽ സ്ഥാപനം ഡൽഹി എയിംസ്. ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം (10-ാം റാങ്ക് ), മെഡിക്കൽ കോളേജ്, തിരുവനന്തപുരം (44). മികച്ച കോളേജ് ഡൽഹി മിറാൻഡ.
ആദ്യ നൂറ് റാങ്കിൽ
കേരളത്തിലെ കോളേജുകൾ
യൂണിവേഴ്സിറ്റി കോളേജ്, തിരു.(26), രാജഗിരി കോളേജ്, എറണാകുളം(30),സെന്റ് തെരേസാസ്,കൊച്ചി (41), മാർ ഇവാനിയോസ്, തിരുവനന്തപുരം(45), മഹാരാജാസ്, എറണാകുളം(46), ബിഷപ്പ് മൂർ,ആലപ്പുഴ(51), സെന്റ് തോമസ് കോളേജ്, തൃശൂർ(53), എസ്.ബി.കോളേജ് ചങ്ങനാശ്ശേരി(54), സെന്റ് ജോസഫ് കോളേജ്, ദേവഗിരി, കോഴിക്കോട്(59), സേക്രഡ് ഹാർട്ട്, കൊച്ചി(72), ഗവ.വിമൻസ്, തിരുവനന്തപുരം(75), യൂണിയൻ ക്രിസ്റ്റ്യൻ കോളേജ്, എറണാകുളം(77), സി.എം.എസ്, കോട്ടയം(85), മാർ അത്തനേഷ്യസ്, കോതമംഗലം(87).
എൻജിനിയറിംഗ് കോളേജ്
എൻ.ഐ.ടി, കോഴിക്കോട് (23), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പേസ് സയൻസ്
ആന്റ് ടെക്‌നോളജി(48), ഐ.ഐ.ടി, പാലക്കാട്(69)
മാനേജ്മെന്റ് വിഭാഗം
എൻ.ഐ.ടി കോഴിക്കോട്(75), രാജഗിരി ബിസിനസ് കോളേജ്, കൊച്ചി(83),
അഗ്രികൾച്ചർ
കേരള കാർഷിക യൂണിവേഴ്‌സിറ്റി, (15), കേരള ഫിഷറീസ് സർവകലാശാല (25),
ഏഴാം തവണയും സംസ്ഥാനത്ത്
കേരള യൂണിവേഴ്സിറ്റി ഒന്നാമത്
പ്രത്യേക ലേഖകൻ
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉന്നത വിദ്യാഭ്യാസ റാങ്കിംഗിൽ മികച്ച സർവകലാശാല വിഭാഗത്തിൽ സംസ്ഥാനത്ത് ഒന്നാമതെത്തി കേരള യൂണിവേഴ്സിറ്റി. തുടർച്ചയായ ഏഴാം തവണയാണ് ഈ നേട്ടം. ദേശീയതലത്തിൽ 24-ാം സ്ഥാനമാണ്. കഴിഞ്ഞവർഷം 27-ാം സ്ഥാനത്തായിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പത്താം സ്ഥാനം. സർക്കാർ സർവകലാശാലകളിൽ ദേശീയതലത്തിൽ പതിനൊന്നാം സ്ഥാനത്തും.
സ്ത്രീസൗഹൃദ സമീപനം, ലിംഗവൈവിദ്ധ്യം പരിരക്ഷിക്കുന്നതിൽ, ഭിന്നശേഷി സൗഹൃദം തുടങ്ങിയ വിഭാഗങ്ങളിൽ നൂറിൽ നൂറ് മാർക്കാണ് കേരളയ്ക്ക് ലഭിച്ചത്. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ടും മികച്ച സ്കോറുണ്ട്. ഏറ്റവും കൂടുതൽ പിഎച്ച്. ഡി ബിരുദങ്ങൾ നൽകിയതും കേരള സർവകലാശാലയാണ്. സ്കോർ 55.5. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാഡമിക് പ്രവർത്തന മികവ് പരിശോധിക്കുന്നതാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഈ റാങ്കിംഗ്.
അദ്ധ്യാപനം, ഗവേഷണം, സാമൂഹിക ഇടപെടൽ, അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം, സാമ്പത്തിക സ്രോതസും വിനിമയവും, ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ മികവ്, വനിതാ പ്രാതിനിധ്യം, വിദ്യാർത്ഥികൾക്ക് ലഭ്യമാകുന്ന സൗകര്യങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് റാങ്കിംഗ് നിർണയിച്ചത്.
അദ്ധ്യാപനരംഗത്ത് വരുത്തിയ പരിഷ്കാരങ്ങൾ, തനതായി വികസിപ്പിച്ചെടുത്ത ഓൺലൈൻ പഠനത്തിന് വേണ്ട ഐ.ടി അധിഷ്ഠിത സാങ്കേതിക വിദ്യ, അതിനുവേണ്ടി കാര്യവട്ടത്ത് സ്ഥാപിച്ച അത്യാധുനിക ഐ.ടി ഉപകരണങ്ങളും കേരള സർവകലാശാലയുടെ അക്കാഡമിക രംഗത്തെ കാര്യശേഷി പ്രകടമാക്കുന്നവയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |