SignIn
Kerala Kaumudi Online
Friday, 26 April 2024 8.13 PM IST

അറബിക്കടലിൽ ബിപർജോയ് ചുഴലിക്കാറ്റ് കേരളത്തിൽ പരക്കെ മഴയ്ക്ക് സാദ്ധ്യത

rain

തിരുവനന്തപുരം:അറബിക്കടലിൽ ബിപർജോയ് ചുഴലിക്കാറ്റ് രൂപപ്പെട്ടു.തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ചക്രവാതചുഴി ഇന്നലെ ന്യൂനമർദ്ദമായി മാറിയതോടെയാണിത്. ഒമാൻ തീരത്തേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് തുടക്കത്തിൽ കേരളത്തിലെ മൺസൂൺ വ്യാപനത്തെ സ്വാധീനിക്കുമെന്ന് വിലയിരുത്തുന്നു.

തെക്കൻ കേരളത്തിലും മദ്ധ്യകേരളത്തിലും അഞ്ച് ദിവസം വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഇന്ന് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും, നാളെ ആലപ്പുഴ, എറണാകുളം ജില്ലകളിലും യെല്ലോ അലർട്ടാണ്.

കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ കാലാവസ്ഥാവകുപ്പിന്റെ പ്രവചനപ്രകാരം കാലവർഷം ഞായറാഴ്ചയാണ് കേരളത്തിൽ എത്തേണ്ടിയിരുന്നത്. അതുണ്ടായില്ല. ചുഴലിക്കാറ്റിന് ബംഗ്ളാദേശ് നിർദ്ദേശിച്ച പേരാണ് ബിപർജോയ് .ദുരന്തം വിതയ്ക്കുന്ന എന്ന അർത്ഥമാണിതിന്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAIN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.