ആലപ്പുഴ: മാവേലിക്കര പുന്നമൂട്ടിൽ ആറുവയസുകാരിയെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി, പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നക്ഷത്രയുടെ പിതാവ് ശ്രീമഹേഷിനെ (38) പൊലീസ് കസ്റ്റഡിയിലെടുത്തു. മഴു കൊണ്ടാണ് ഇയാൾ കുഞ്ഞിനെ കൊലപ്പെടുത്തിയത്. അമ്മയെയും ഇയാൾ വെട്ടിപ്പരിക്കേലിപിച്ചു, ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് സൂചന. ഇന്ന് വൈകിട്ട് ഏഴരയോടെയാണ് സംഭവം.
ബഹളം കേട്ട് തൊട്ടടുത്ത വീട്ടിൽ നിന്ന് ശ്രീമഹേഷിന്റെ അമ്മ സുനന്ദ ഓടിയെത്തിയപ്പോൾ കണ്ടത് വെട്ടേറ്റ് സോഫയിൽ കിടക്കുന്ന നക്ഷത്രയെ ആണ്. ബഹളം വച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെയും ശ്രിമഹേഷ് പിന്തുടർന്ന് ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്ക് വെട്ടേറ്റിട്ടുണ്ട്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപവാസികളെയും മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തു.
നക്ഷത്രയുടെ അമ്മ മൂന്നുവർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. വിദേശത്തായിരുന്ന ശ്രീമഹേഷ് പിതാവ് ശ്രീമുകുന്ദൻ ട്രെയിൻ തട്ടി മരിച്ചതിന് ശേഷമാണ് നാട്ടിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |