SignIn
Kerala Kaumudi Online
Thursday, 19 September 2024 2.46 PM IST

ജയിലർ ഗോകുലം മൂവീസിന്

Increase Font Size Decrease Font Size Print Page
v

രജനികാന്തിനെ നായകനാക്കി നെൽസൻ സംവിധാനം ചെയ്യുന്ന ജയിലർ എന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി ശ്രീ ഗോകുലം മൂവീസ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രം ഓഗസ്റ്റ് 10ന് തീയേറ്ററുകളിൽ എത്തും. മോഹൻലാലും രജനികാന്തും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. തമന്നയാണ് ചിത്രത്തിലെ നായിക. രമ്യ കൃഷ്ണൻ, വിനായകൻ, ശിവ്‌രാജ് കുമാർ, ജാക്കി ഷ്റോഫ്, സുനിൽ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്നു. ദളപതി വിജയ്‌യുടെ അടുത്ത ചിത്രം ലിയോ തീയേറ്ററിൽ എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ തന്നെയാണ്. പി ആർ ഒ - ശബരി

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CINEMA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.