SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.00 PM IST

കെ ഫോൺ പദ്ധതിക്കായി ചൈനീസ് കേബിളുകൾ വാങ്ങിയതെന്തിന്, ഇടപാട് സംശയകരമെന്ന് കേന്ദ്രമന്ത്രി

Increase Font Size Decrease Font Size Print Page
ll

ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെ ഇന്റർനെറ്റ് പദ്ധതിയായ കെ ഫോണിനായി ചൈനീസ് കമ്പനിയുമായുള്ള ഇടപാട് സംശയകരമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സുരക്ഷാ പ്രാധാന്യമുള്ള മേഖലയാണ് ഇതെന്നും ചൈനീസ് കമ്പനിയെ ആശ്രയിക്കേണ്ട സാഹചര്യം എന്തായിരുന്നുവെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയിൽ നിരവധി കമ്പനികൾ കേബിൾ ഉത്പാദിപ്പിക്കുന്നുണ്ട്, ഈ സാഹചര്യത്തിൽ എന്തിനാണ് ചൈനയിൽ നിന്ന് കേബിൾ വാങ്ങിയതെന്ന് വിശദീകരിക്കണം. ഇതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

അതേസമയം കെ ഫോൺ പദ്ധതിക്കെതിരെ ആരോപണവുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും രംഗത്തെത്തിയിരുന്നു. കെ-ഫോണിന്റെ ചെയർമാൻ ആരായിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സ്വപ്‌ന ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഇപ്പോഴെങ്കിലും വാതുറന്ന് ഇക്കാര്യം വെളിപ്പെടുത്തണമെന്ന് സ്വപ്‌ന ഫേസ്ബുക്കിൽ കുറിച്ചു. തന്റെ മുൻ ഭർത്താവ് കെ ഫോണിൽ ലോജിസ്‌റ്റിക്‌സ് മാനേജരായി ജോലി ചെയ്‌തിരുന്നതായി പറയുന്ന സ്വപ്‌ന മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ് ശിവകുമാറിന്റെ ബന്ധു വിനോദും പിഡബ്ളിയുസിയിൽ തന്നെപ്പോലെ ജോലി ചെയ്‌തെന്നും വെളിപ്പെടുത്തുന്നു

TAGS: NEWS 360, NATIONAL, NATIONAL NEWS, K FONE, KFONE, RAJEEV CHANDRA SEKHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY