തിരുവനന്തപുരം: ഇന്നത്തെ കന്യാകുമാരി - ഹൗറ, ഹൗറ - എറണാകുളം അന്ത്യോദയ എക്സ്പ്രസുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ഒഡിഷയിൽ ട്രെയിൻ അപകടത്തെ തുടർന്ന് ഇങ്ങോട്ടുള്ള ട്രെയിനുകൾ എത്താത്തതാണ് കാരണം.
ട്രെയിൻ വഴിതിരിച്ചുവിടും
തിരുവനന്തപുരം: ചെന്നൈ ബേസിൻ ബ്രിഡ്ജിൽ പണി നടക്കുന്നതിനാൽ ഇന്ന് കേരളത്തിലേക്ക് വരുന്ന കോർബ - കൊച്ചുവേളി, ധൻബാദ് -ആലപ്പുഴ, ഇൻഡോർ -കൊച്ചുവേളി എക്സ്പ്രസുകൾ ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ കയറില്ല. ചെന്നൈ ബീച്ച്, എഗ്മൂർ വഴി ട്രെയിനുകൾ തിരിച്ചുവിടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |