ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർലമെന്റ് പ്രസംഗത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി പാർലമെന്റിൽ നാണമില്ലാതിരുന്ന് ചിരിക്കുകയായിരുന്നെന്നും പ്രധാനമന്ത്രി വെറും രാഷ്ട്രീയക്കാരനായല്ല സംസാരിക്കേണ്ടതെന്നും അദ്ദേഹം വിമർശിച്ചു.
'ഇന്നലെ പ്രധാനമന്ത്രി പാർലമെന്റിൽ രണ്ട് മണിക്കൂറും 13 മിനിറ്റും സംസാരിച്ചു. അതിൽ വെറും രണ്ട് മിനിട്ട് മാത്രമാണ് മണിപ്പൂരിനെക്കുറിച്ച് സംസാരിച്ചത്. മണിപ്പൂർ മാസങ്ങളായി കത്തിക്കൊണ്ടിരിക്കുന്നു. ആളുകൾ കൊല്ലപ്പെടുന്നു, ബലാത്സംഗങ്ങൾ നടക്കുന്നു, പക്ഷേ പ്രധാനമന്ത്രി ചിരിച്ചു, തമാശകൾ പറഞ്ഞു.'- രാഹുൽ ഗാന്ധി പറഞ്ഞു.
രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യൻ സൈന്യത്തിന് ഈ വിഡ്ഢിത്തം അവസാനിപ്പിക്കാനാകുമെന്നും എന്നാൽ മണിപ്പൂരിനെ കത്തിക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നതെന്നും തീ കെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |