കോഴിക്കോട്: പുതുപ്പള്ളിയിൽ വിജയിച്ചത് ടീം യുഡിഎഫ് ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഈ മാതൃക വരും തിരഞ്ഞെടുപ്പുകളിലും തുടരുമെന്നും അദ്ദേഹം കോഴിക്കോട് മാദ്ധ്യമങ്ങളോട് പറഞ്ഞു.
'ഈ വിജയം കോൺഗ്രസിനെ കൂടുതൽ വിനയാന്വിതരാക്കുന്നു. കേരളത്തിന്റെ മുഴുവൻ പിന്തുണ ചാണ്ടി ഉമ്മന് കിട്ടി. പ്രചരണ സമയത്ത് മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു എന്തുകൊണ്ടാണ് അതിന് പ്രതികരിക്കാത്തത്. ഉത്തമരായ കമ്മ്യൂണിസ്റ്റുകാരുടെ പിന്തുണയും പുതുപ്പളളിയിൽ കോൺഗ്രസിന് കിട്ടി. എം വി ഗോവിന്ദൻ, പിണറായിയുടെ കുഴലൂത്തുകാരനായി മാറി. മുഖ്യമന്ത്രിയുടെ ഓഫീസിനെ പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്യുന്നു. മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാനെ മാറ്റിയ നടപടി ഇതിന് ഉദാഹരണമാണ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിനുള്ള പ്രഹരമാണ്. സിപിഎമ്മിന്റെ തകർച്ചയുടെ തുടക്കമാണിത്. സർക്കാരിനോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് കണ്ടത്.' - വി ഡി സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |