ന്യൂയോർക്ക്: ഗ്രാൻഡ്സ്ലാം കിരീട നേട്ടങ്ങളിൽ പുതിയ റെക്കോഡ് എഴുതിച്ചേർത്ത് ജോക്കോയ്ക്ക് യു എസ് ഓപ്പണിലും കിരീടനേട്ടം. മൂന്നാം സീഡ് റഷ്യയുടെ ഡാനിൽ മെദ്വെദേവിനോട് നേരിട്ടുള്ള സെറ്റുകളിൽ 6-3, 7-6(7/5),6-3 എന്നീ സ്കോറുകൾക്കാണ് സെർബിയൻ താരത്തിന്റെ തിളങ്ങുന്ന വിജയം.
രണ്ടുവർഷം മുൻപ് യു.എസ് ഓപ്പണിൽ അവസാനമായി ഫൈനലിലെത്തിയ ജോക്കോ അന്ന് മെദ്വദേവിനോട് പരാജയപ്പെട്ടിരുന്നു. ആ തോൽവിക്ക് മധുരപ്രതികാരവുമായി ഇന്നത്തെ വിജയം. ഇതോടെ ഓസ്ട്രേലിയൻ വനിതാ ടെന്നീസ് ഇതിഹാസം മാർഗരെറ്റ് കോർട്ടിന്റെ 24 ഗ്രാൻഡ്സ്ലാം വിജയം എന്ന റെക്കോഡിന് ഒപ്പമെത്തി ജോക്കോവിച്ച്. മൂന്ന് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ തുടരെ നാലുവട്ടം ജയിക്കുന്ന ആദ്യ കളിക്കാരനെന്ന അപൂർവ റെക്കോഡും 36കാരനായ ജോക്കോവിച്ച് സ്വന്തമാക്കി. ആർതർ അഷെ സ്റ്റേഡിയത്തിലെ ഈ വിജയത്തിലൂടെ ലോക ഒന്നാം നമ്പർ പദവിയിലേക്കും ജോക്കോ വീണ്ടും എത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |