ന്യൂഡൽഹി: ഈ മാസം 18ന് തുടങ്ങുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ അജൻഡ കേന്ദ്രസർക്കാർ പുറത്തുവിട്ടു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, രാജ്യത്തിന്റെ പേരു മാറ്റം തുടങ്ങിയ ബില്ലുകൾ ഉൾപ്പെടുത്തിയിട്ടില്ല. പോസ്റ്റ് ഓഫീസ് ബിൽ, തിരഞ്ഞെടുപ്പ് കമ്മിഷണർ നിയമന ബിൽ, റിപ്പീലിംഗ്, ഭേദഗതി ബിൽ എന്നിവ രാജ്യസഭയും അഡ്വക്കേറ്റ്സ് ഭേദഗതി ബിൽ, പ്രസ് ആൻഡ് രജിസ്ട്രേഷൻ ഒഫ് പിരിയോഡിക്കൽസ് ബിൽ എന്നിവ ലോക്സഭയും പരിഗണിക്കും.പാർലമെന്റിന്റെ 75 വർഷത്തെ ചരിത്രം ഇരു സഭകളും ചർച്ച ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |