SignIn
Kerala Kaumudi Online
Tuesday, 14 May 2024 11.13 AM IST

സംസ്ഥാന സ്‌കൂൾ കലോത്സവം, ടികെ സുജിത്തിന് മികച്ച കാർട്ടൂണിനുള്ള മാദ്ധ്യമ പുരസ്‌കാരം

tk-sujith

തിരുവനന്തപുരം: 2023 ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് നടന്ന 61ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ മാദ്ധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച കാർട്ടൂണിനുള്ള പുരസ്‌കാരത്തിന് കേരളകൗമുദിയിലെ ടി.കെ സുജിത്ത് അർഹനായി. 20,000/ രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ശ്രീ. കെ.ജെ.ജേക്കബ് (എക്സിക്യൂട്ടീവ് എഡിറ്റർ ഡെക്കാൻ ക്രോണിക്കിൾ), ശ്രീ. വിനോദ് വൈശാഖി (മലയാള മിഷൻ രജിസ്ട്രാർ), ശ്രീ. വി.സലിൻ (അഡീഷണൽ ഡയറക്ടർ, പ്രോഗ്രാംസ് & കൾച്ചർ, ഇൻഫർമേഷൻ, പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ്) എന്നിവർ ഉൾപ്പെട്ട കമ്മിറ്റിയാണ് പുരസ്‌‌കാരം നിർണയിച്ചത്.

തൃശൂർ തിരുമിറ്റക്കോട് പരേതനായ ടി ആർ കുമാരന്റേയും പി ആർ തങ്കമണിയുടേയും മകനായ സുജിത്തിന്
പതിനൊന്ന് തവണ സംസ്ഥാനമാദ്ധ്യമ അവാർഡ് ലഭിച്ചിട്ടുണ്ട് . മീഡിയ അക്കാദമി ഫെല്ലോഷിപ്പ്, മായാകാമത്ത് ദേശീയ അവാർഡ് എന്നിവ കൂടാതെ തിരുവനന്തപുരം പ്രസ് ക്ലബ് അവാർഡ് എട്ടുതവണയും കേരള ലളിതകലാ അക്കാദമി അവാർഡ് മൂന്നുതവണയും അടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

അഭിഭാഷകയായ എം.നമിതയാണ് ഭാര്യ. എംജി കോളേജിലെ സോഷ്യോളജി വിദ്യാർഥി അമൽ, കോട്ടൺഹിൽ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ഉമ എന്നിവരാണ് മക്കൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: STATE SCHOOL YOUTH FESTIVAL, AWARD, TK SUJITH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.