SignIn
Kerala Kaumudi Online
Saturday, 27 July 2024 8.20 AM IST

പച്ചക്കറി കടയിലെ അധികം വിലയില്ലാത്ത ഈ ചെറുഐറ്റം ഏറ്റവും നല്ല നാച്ചുറൽ വയാഗ്രയാണെന്ന് നിങ്ങൾക്ക് അറിയുമോ?

vegetable

ലൈംഗിക സംതൃപ്‌തി ലഭിക്കുക എന്നത് ജീവിതശൈലിയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഏറ്റവും കൂടുതൽ പേർ ബുദ്ധിമുട്ടനുഭവിക്കുന്നതും ലൈംഗിക സംബന്ധമായ അസ്വസ്ഥതകളിലാണ്. ഉദ്ദാരണക്കുറവ്, വന്ധ്യത തുടങ്ങിയവ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്‌നങ്ങളായി മാറിയിരിക്കുന്നു. ലൈംഗിക ആസ്വാദനം വർദ്ധിപ്പിക്കുന്നതിന് വിപണിയിൽ മരുന്നുകൾ ഏറെയുണ്ടെങ്കിലും പ്രകൃദത്തമായി പരിഹാരം നിരവധിയുണ്ട്. അതിൽ ഏറ്റവും മികച്ചതാണ് ബീറ്റ്റൂട്ട്.

ലൈംഗിക സംബന്ധമായി ഒരാൾ അനുഭവിക്കുന്ന പല ബുദ്ധിമുട്ടുകളും തരണം ചെയ്യാൻ ബീറ്റ് റൂട്ടിന് കഴിയുമെന്നാണ് വിദഗ്‌ദ്ധർ പറയുന്നത്. ദിവസേനയുള്ള ഭക്ഷണത്തിൽ ബീറ്റ് ഉൾപ്പെടുത്തുന്നത് വഴി ഹൃദയാഘാതത്തേയും തടയാൻ കഴിയുമത്രേ.

റോമാക്കാരാണ് ബീറ്റ് റൂട്ടിന്റെ ഔഷധഗുണം പരമാവധി പ്രയോജനപ്പെടുത്തിയത്. നാച്ചുറൽ വയാഗ്രയായും കാമം ഉണർത്തുന്ന ഔഷധക്കൂട്ടുകളിലെ പ്രധാന ചേരുവയായും അവർ ബീറ്റ് റൂട്ടിനെ ഉപയോഗപ്പെടുത്തിയിരുന്നു. രക്തക്കുഴലുകൾ വികസിപ്പിച്ച് അതിലൂടെ രക്തയോട്ടം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുക എന്നതാണ് ബീറ്റ് റൂട്ട് പ്രധാനമായും ചെയ്യുന്നത്. ലിംഗത്തിലേക്കുള്ള രക്തയോട്ടം പരമാവധി വർദ്ധിപ്പിക്കുന്നു. ബീറ്റ് റൂട്ടിൽ അടങ്ങിയിട്ടുള്ള നൈട്രേറ്റാണ് ഇത് സംഭവിപ്പിക്കുന്നത്. കഴിക്കുമ്പോൾ വായിലെ ബാക്‌ടീരിയകളുമായി ചേർന്ന് നൈട്രേറ്റ്‌സ് നൈട്രിക് ഓക്‌സൈഡ് ആയി മാറുന്നു. ഇതാണ് രക്തക്കുഴലുകളെ വികസിപ്പിക്കുന്ന വാസോഡിലേഷൻ എന്ന പ്രകിയയ്‌ക്ക് കാരണമാകുന്നത്. രക്തസമ്മർദ്ദം കുറയ‌്ക്കാനും ബീറ്റ് റൂട്ട് സഹായകമാണ്.

ബീറ്റ് റൂട്ട് നിർവഹിക്കുന്ന അതേ പ്രവർത്തനം തന്നെയാണ് വയാഗ്രയും ചെയ്യുന്നത്. ബീറ്റ് റൂട്ട് ജ്യൂസ് കുടിക്കുന്നത് വഴി സ്ത്രീകൾക്ക് കൂടുതൽ ലൈംഗിക സംതൃപ്‌തി അനുഭവിക്കുന്നതിനു വേണ്ടി ശരീരത്തെ പ്രാപ്‌തമാക്കാൻ കഴിയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, BEETROOT, NATURAL VIAGRA, VEGETABLE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.