SignIn
Kerala Kaumudi Online
Wednesday, 29 November 2023 12.05 PM IST

40 വർഷമായ ഇന്ത്യ - കാനഡ പ്രശ്നം

k

ലണ്ടൻ: ഖാലിസ്ഥാൻ വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞതോടെ ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം ഉലഞ്ഞു. എന്നാൽ ഇന്ത്യയും കാനഡയും തമ്മിലുള്ള വിള്ളലുകളുടെ ബന്ധം പെട്ടെന്ന് ഉണ്ടായത് അല്ല . 45 വർഷത്തെ പഴക്കമുണ്ട് അതിന്.

ഇന്ത്യാവിരുദ്ധ പ്രവർത്തനം നടത്തുന്നവരോട് കാനഡ മൃദുസമീപനമാണ് പാലിക്കുന്നതെന്ന് ഇന്ത്യ എക്കാലവും പറഞ്ഞിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമാണ് കാനഡയിലേക്ക് സിഖുകാർ കുടിയേറിത്തുടങ്ങിയത്. ബ്രിട്ടീഷ് പട്ടാളത്തിലുണ്ടായിരുന്ന സിഖ് വിഭാഗത്തിൽപ്പെട്ടവർ ബ്രിട്ടീഷ് കൊളംബിയ ഭാഗത്തുകൂടി സഞ്ചരിക്കുമ്പോഴാണ് ഈ സ്ഥലം ശ്രദ്ധിക്കുന്നതും കുടിയേറിയതും. 1970 കൾ ആയപ്പോഴേക്ക് കനേഡിയൻ സമൂഹത്തിന്റെ പ്രധാന ഭാഗമായി സിഖ് വിഭാഗം മാറി.

അതേ വർഷം തന്നെ കാനഡ - ഇന്ത്യ നയതന്ത്ര ബന്ധം വഷളായി. ഇന്ത്യ പൊഖ്റാനിൽ ആണവ പരീക്ഷണം നടത്തിയ സമയം. പരീക്ഷണം അന്നത്തെ കനേഡിയൻ പ്രധാനമന്ത്രി പിയറി ട്രുഡോയെ ക്ഷുഭിതനാക്കി.

കാനഡ നൽകുന്ന റിയാക്ടറുകൾ ക്രമസമാധാനം തകർക്കുന്നതിനായി ഉപയോഗിച്ചത് ഇന്നത്തെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പിതാവു കൂടിയായ പിയറി ട്രുഡോയെ അസ്വസ്ഥനായി. ആ അസ്വസ്ഥത പിന്നീട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിച്ചു. ഇതോടെയാണ് പഞ്ചാബിൽ ശക്തി പ്രാപിച്ചുകൊണ്ടിരുന്ന ഖാലിസ്ഥാൻ വാദത്തിന് കാനഡയിലും സ്വീകാര്യത ലഭിച്ചുതുടങ്ങിയത്. തുടർന്ന് നിരവധി സിഖുകാർ സ്വന്തം രാജ്യത്ത് തങ്ങൾ രാഷ്ട്രീയമായി അടിച്ചമർത്തപ്പെടലുകൾ അനുഭവിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കാനഡയിൽ അഭയാർത്ഥികളായി പരിഗണിക്കണമെന്നാവശ്യപ്പെട്ടു. കാനഡ സർക്കാർ അത് പരിഗണിക്കുകയും അവർക്ക് സംരക്ഷണമൊരുക്കുകയും ചെയ്തു. അങ്ങനെ കാനഡ താവളമാക്കിയ ഖാലിസ്ഥാൻ വാദികളിൽ പ്രധാനപ്പെട്ട വ്യക്തിയാണ് തൽവീന്ദർ സിംഗ് പർമാർ. എയർ ഇന്ത്യ വിമാനം 182 അക്രമിക്കുന്നതിൽ പ്രധാനപ്പെട്ട പങ്കുവഹിച്ചയാളാണ് തൽവീന്ദർ സിംഗ്. ഇയാൾ തന്നെയാണ് ബബ്ബാർ ഖൽസ ഇന്റർനാഷണൽ എന്ന സംഘടനയ്ക്കും നേതൃത്വം നൽകിയത്.

1985 ജൂൺ 23 ന് മോൻട്രിയലിൽ നിന്നും ലണ്ടനിലേക്ക് പോവുകയായിരുന്ന വിമാനം ഖലിസ്ഥാൻ തീവ്രവാദികൾ ബോംബ് വച്ച് തകർത്തു. യാത്രക്കാരുടെ ശരീരങ്ങൾ അയർലണ്ട് തീരത്തും കടലിലുമായി ചിതറിത്തെറിച്ചു. 307 യാത്രക്കാരും 22 ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു. കനേഡിയൻ ചരിത്രത്തിലെ ഏറ്റവും ദാരുണമായ സംഭവമായിരുന്നു അത്. തീവ്രവാദത്തിന്റെ ഇരകൾക്കുള്ള ദേശീയ ദിനമായി ഇത് അംഗീകരിക്കപ്പെട്ടു.

അതേസമയം, ഖാലിസ്ഥാനി നേതാക്കളുടെ വലിയ പ്രശ്നമായിരുന്നു ഇംഗ്ലീഷ് ഭാഷ എങ്ങനെ കൈകാര്യം ചെയ്യണമെന്നത്. 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ സാധിക്കുന്ന ഖാലിസ്ഥാനി നേതാക്കളുണ്ടായി. ഇവർ എല്ലാവരും 1980കളിൽ കാനഡയിൽ ഉണ്ടായിരുന്ന അഭയാർഥികളായ ഖലിസ്താനി നേതാക്കളുടെ മക്കളായിരുന്നു.

'90 കളിൽ ഒരുപക്ഷെ ഇന്ത്യയിൽ ഖലിസ്ഥാൻവാദം അവസാനിച്ചുപോയേനെ, എന്നാൽ കാനഡയിൽ അത് ശക്തമായി തന്നെ നിലനിന്നു. 2010ൽ ടോറൻടോയിൽ ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, കനേഡിയൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപറുമായി കൂടിക്കാഴ്ച നടത്തുകയും തങ്ങളുടെ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

2015 ൽ ജസ്റ്റിൻ ട്രുഡോ അധികാരത്തിലെത്തിയതിനു ശേഷമാണ് ഖാലിസ്ഥാൻ വാദങ്ങൾ വീണ്ടും ശക്തമാകുന്നത്.

ഖാലിസ്ഥാൻ അനുകൂലികളായിട്ടുള്ളവർ ആ തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിയെ പിന്തുണച്ചു. എയർ ഇന്ത്യ വിമാനം ആക്രമിച്ച സംഭവത്തിൽ റിപുദമാൻ സിംഗ് മാലിക് എന്ന ഖാലിസ്ഥാൻ അനുകൂലിക്കെതിരെ ഇന്ത്യ കേസെടുത്തെങ്കിലും ഒടുവിൽ വിട്ടയയ്ക്കേണ്ടി വന്നു. ആ സമയത്ത് ഇന്ത്യൻ സർക്കാരിനെ അഭിനന്ദിച്ചുകൊണ്ട് 2022 ൽ കനേഡിയൻ സർക്കാർ കത്തെഴുതി.

അതിനിടെ, കാനഡയിൽ സിഖ് തീവ്രവാദത്തിന്റെ

സാന്നിദ്ധ്യമണ്ടെന്ന് 2018ൽ റിപ്പോർട്ട് വന്നു. ഖാലിസ്ഥാൻ അനുകൂലികളോടുള്ള കാനഡയുടെ തുറന്ന സമീപനം വ്യക്തമാകുന്ന മറ്റൊരു സാഹചര്യം സിഖ് ഫോർ ജസ്റ്റിസ് (എസ്.എഫ്.ജെ) എന്ന ഖാലിസ്ഥാൻ അനുകൂല സംഘടനയുടെ പുറത്തുവരാനിരിക്കുന്ന ഖലിസ്ഥാൻ റഫറണ്ടത്തോടുള്ള സർക്കാരിന്റെ സമീപനമാണ്. 2020 ൽ നടക്കാനിരുന്ന റഫറണ്ടം 2025ൽ മാത്രമേ നടക്കൂയെന്നാണ് ഇപ്പോൾ അറിയുന്നത്. എന്നാൽ റഫറണ്ടം മുന്നോട്ടുവയ്ക്കുന്ന കാര്യങ്ങൾ രാജ്യം അംഗീകരിക്കില്ലെന്നാണ് കാനഡ വിദേശകാര്യ മന്ത്രാലയം ഇപ്പോൾ പറയുന്നത്.

എന്നിരുന്നാലും, ഇന്ത്യയെ ഒരു "നിർണായക പങ്കാളി" എന്ന് വിശേഷിപ്പിച്ചുകൊണ്ട് കഴിഞ്ഞ വർഷം നവംബറിൽ പുറത്തിറക്കിയ ഇൻഡോ-പസഫിക് തന്ത്രം പോലെ, കാനഡ ഇന്ത്യയുമായി ബന്ധം പുതുക്കാൻ ശ്രമിക്കുമ്പോഴെല്ലാം, ഖാലിസ്ഥാനി പ്രവർത്തനം ബന്ധങ്ങളെ തുരങ്കം വയ്ക്കുന്നു. നിരവധി ക്യാബിനറ്റ് മന്ത്രിമാർ ഇന്ത്യയിലേക്ക് വിജയകരമായ സന്ദർശനങ്ങൾ നടത്തിയതിനാൽ, ഒരു പ്രാരംഭ പുരോഗതി വ്യാപാര ഉടമ്പടി പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ട്.

ഈ സെപ്തംബറിൽ പ്രധാനമന്ത്രി ട്രുഡോ തന്നെ ഇന്ത്യ സന്ദർശിക്കുമെന്ന് കരുതിയിരിക്കുമ്പോഴാണ് ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണത്തെത്തുടർന്ന് നയതന്ത്ര പ്രതിനിധികളെ പുറത്താക്കിക്കൊണ്ട് രണ്ട് രാജ്യങ്ങളും പ്രത്യക്ഷ പോരാട്ടത്തിലേക്കെത്തിയത്. അതിനു മുന്നോടിയായി, ഒക്ടോബറിൽ നടത്താൻ നിശ്ചയിച്ച ഇന്ത്യ-കാനഡ വ്യാപാര ചർച്ച മാറ്റിവച്ചതായി കാനഡ അറിയിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ വന്നതിന്റെ തുടർച്ചയാണ് ചർച്ച മാറ്റിവച്ചതെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. കാനഡയുടെ പത്താമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. അങ്ങനെയിരിക്കെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം വീണ്ടും വഷളായത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, 1
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.