തിരുവനന്തപുരം: വെങ്ങാനൂർ പൗർണമിക്കാവ് ശ്രീബാലത്രിപുര സുന്ദരി ദേവീക്ഷേത്രത്തിൽ വിജയദശമിയോടനുബന്ധിച്ചുള്ള പൗർണമി മഹോത്സവത്തിന് ഒരുക്കമായി.28 മുതൽ ഒക്ടോബർ 7 വരെ നട തുറന്നിരിക്കും.ആദ്യാക്ഷരം എഴുതുന്നവർക്കുള്ള അക്ഷരാരംഭവും തൊഴിൽ പഠിക്കുന്നവർക്കുള്ള വിദ്യാരംഭവും കുറിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 2ന് വിജയദശമിയിൽ അക്ഷരാരംഭവും വിദ്യാരംഭവും നടക്കും.ഐ.എസ്.ആർ.ഒ മുൻ ചെയർമാൻമാരായ ഡോ.മാധവൻ നായർ,ഡോ.എസ്.സോമനാഥ്,കേരള ഹൈക്കോടതി ജസ്റ്റിസ് പ്രദീപ് കുമാർ,ജില്ലാ കളക്ടർ അനുകുമാരി,മൈനിംഗ് ആൻഡ് ജിയോളജി ഡയറക്ടർ ഡോ.കെ.ഹരികുമാർ,ട്രാൻസ്പോർട്ട് കമ്മീഷണർ സി.എച്ച്.നാഗരാജു,ഐ.എസ്.ആർ.ഒ ഡയറക്ടർ എം.മോഹൻ,ആർ.സി.സി ഡയറക്ടർ ഡോ.രതീഷ് കുമാർ,മെഡിക്കൽ കോളേജ് ന്യൂറോ വിഭാഗം മേധാവി ഡോ.ഹാരിസ് ചിറയ്ക്കൽ,ശ്രീചിത്രാ മെഡിക്കൽ സയൻസിലെ ഡോ.ശൈലജ,ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് വിനോദ്,ഡൽഹി ആർമി ഹോസ്പിറ്റൽ മേധാവി ലഫ്ടനന്റ് ജനറൽ അജിത് നീലകണ്ഠൻ,ഐ.സി.എം.ആർ ശാസ്ത്രജ്ഞയും ആലപ്പുഴ ടി.ഡി മെഡിക്കൽ കോളേജ് പ്രിൻസിപ്പലുമായിരുന്ന ഡോ.ടി.കെ.സുമ,മെഡിട്രിനാ ഹോസ്പിറ്റൽ ചെയർമാൻ ഡോ.പ്രതാപ് കുമാർ തുടങ്ങിയവരാണ് എഴുത്തിനിരുത്തുന്നത്.കാവടിക്കും നൃത്ത സംഗീത പരിപാടികൾക്കും അക്ഷരാരംഭത്തിനും പങ്കെടുക്കുന്നവർ 9037850001 ബന്ധപ്പെടണമെന്ന് ഉത്സവ കമ്മിറ്റി പ്രസിഡന്റ് സിന്ധു ജയന്തകുമാറും സെക്രട്ടറി ഷിജില കുമാരിയും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |