തൃശൂർ: നിയമനക്കോഴ വിഷയത്തിൽ സമഗ്ര അന്വേഷണമാവശ്യപ്പെട്ട് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പ്രഫുൽ കൃഷ്ണൻ ആയുഷ് മന്ത്രാലയത്തിന് പരാതി നൽകി. ആരോഗ്യമന്ത്രി വീണാ ജോർജ് ആരോപണ വിധേയനായ പേഴ്‌സണൽ സ്റ്റാഫിന് ക്ലീൻ ചിറ്റ് നൽകുകയാണ്. പരാതിക്കാരനെ ചോദ്യം ചെയ്യാൻ പൊലീസ് കാണിക്കുന്ന ശുഷ്‌കാന്തി അഴിമതിക്കാരെ സംരക്ഷിക്കാനായാണ്. മന്ത്രിയുടെ അറിവോടെയാണ് കൈക്കൂലി വാങ്ങിയത്. മാസങ്ങൾക്ക് മുമ്പ് പരാതി ലഭിച്ചിട്ടും നടപടിയെടുക്കാതിരുന്നത് അതിന്റെ തെളിവാണ്. സംഭവത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി വീണ രാജിവയ്‌ക്കണമെന്നും പ്രഫുൽ കൃഷ്ണൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |