തിരുവനന്തപുരം: ബസുകളിൽ സീറ്റ് ബെൽറ്റിനുള്ള നിർദ്ദേശം എ.ഐ ക്യാമറ ഘടിപ്പിച്ച ഘട്ടത്തിൽ ബസുടമകൾക്ക് നൽകിയതാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. 1994 മുതലുള്ള കേന്ദ്ര നിയമമാണ്. ബസുടമകളുടെ ആവശ്യം പരിഗണിച്ച് രണ്ട് മാസം സമയം നീട്ടി നൽകിയതാണ്. ഈ മാസം 31ന് സ്വകാര്യ ബസ് പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.
ക്യാമറ വേണമെന്ന് ബസുടമകളാണ് ആവശ്യപ്പെട്ടത്. അതിനും ആദ്യം രണ്ട് മാസം നൽകി. ഗുണനിലവാരമുള്ള ക്യാമറകൾ കിട്ടാനില്ലെന്ന് പറഞ്ഞപ്പോൾ സമയം നീട്ടിനൽകി. ഇപ്പോൾ അവർ തന്നെ സമരം പ്രഖ്യാപിക്കുകയാണ്. ക്യാമറകളിലൂടെ അപകടങ്ങളുടെ യഥാർത്ഥ കാരണം കണ്ടെത്താനാവുന്നുണ്ട്. ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റിന് വരുന്ന ബസുകളിൽ നവംബർ 1 മുതൽ ക്യാമറ നിർബന്ധം എന്ന് ഉത്തരവ് പുതുക്കണമെന്ന ആവശ്യം ബസുടമകൾ മന്നോട്ട് വച്ചിരുന്നു. ഇക്കാര്യം ആലോചിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |