SignIn
Kerala Kaumudi Online
Wednesday, 04 September 2024 1.43 PM IST

കേന്ദ്രത്തിന് സുപ്രീംകോടതി നിർദ്ദേശം: മാദ്ധ്യമപ്രവർത്തകരുടെ ഫോൺ പിടിച്ചെടുക്കാൻ മാർഗരേഖ വേണം

Increase Font Size Decrease Font Size Print Page
court

ന്യൂഡൽഹി : മാദ്ധ്യമപ്രവർത്തകരുടെ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതു സംബന്ധിച്ച് അന്വേഷണ ഏജൻസികൾക്കായി മാർഗരേഖ തയ്യാറാക്കാൻ കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി. ഒരു മാസം അനുവദിച്ചു. കേന്ദ്രം ആവശ്യപ്പെട്ടാൽ കോടതി തയ്യാറാക്കാമെന്നും ജസ്റ്റിസ് എസ്.കെ. കൗൾ,​ സുധാൻഷു ധൂലിയ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

സ്വകാര്യത മൗലികാവകാശമാണ്. ഏകപക്ഷീയമായി സെർച്ച് ചെയ്യുന്നതും ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതും ഗൗരവമുള്ള വിഷയമാണ്. മാദ്ധ്യമപ്രവർത്തകരുടെ താൽപര്യം സംരക്ഷിക്കാൻ സമഗ്രമായ മാർഗരേഖ അനിവാര്യമാണ്. അന്വേഷണ ഏജൻസികൾക്ക് സമ്പൂർണ അധികാരം നൽകുന്നത് വളരെ അപകടകരമാണ്. അന്വേഷണ ഏജൻസികളിലൂടെ പ്രവർത്തിക്കുന്ന സംവിധാനം ആവരുത് ഗവൺമെന്റ്. ഹർജി ഡിസംബർ ആറിന് വീണ്ടും പരിഗണിക്കും.

സുപ്രീംകോടതി നേരിട്ട് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്ന ഫൗണ്ടേഷൻ ഫോർ മീഡിയ പ്രൊഫഷണൽസ് സമർപ്പിച്ച ഹർജിയിലാണ് നിലപാട്. ന്യൂസ് ക്ലിക്ക് കേസിൽ ഒട്ടേറെ മാദ്ധ്യമപ്രവർത്തകരുടെ ഫോണുകളും, ലാപ്പ്ടോപ്പുകളും അടക്കം അന്വേഷണ ഏജൻസികൾ പിടിച്ചെടുത്തിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, MEDIA DEVICE SEIZURE SC
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.