SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.01 PM IST

പ്രവർത്തിക്കുന്നത് ശ്രദ്ധയോടെ നോക്കി നിന്നു; 40കാരനെ റോബോട്ട് എടുത്തുയർത്തി ഞെരിച്ചു കൊന്നു

Increase Font Size Decrease Font Size Print Page
robot

ജിയോംഗ്സാംഗ് (ദക്ഷിണ കൊറിയ): റോബോട്ടിന് മുന്നിൽപ്പെട്ട തൊഴിലാളിക്ക് ദാരുണാന്ത്യം. റോബോട്ട് കമ്പനിയിലെ ജോലിക്കാരനായ 40കാരനെയാണ് റോബോട്ട് ഞെരിച്ച് കൊലപ്പെടുത്തിയത്. ദക്ഷിണ കൊറിയയിലാണ് സംഭവം. ജിയോംഗ്സാംഗ് പ്രവിശ്യയിൽ പച്ചക്കറികളെ വേർതിരിച്ച് പാക്ക് ചെയ്യുന്ന റോബോട്ടുകളുടെ പ്രവർത്തനം നിരീക്ഷിക്കാനും തകരാറുകൾ പരിഹരിക്കാനുമായി എത്തിയ തൊഴിലാളിയാണ് കൊല്ലപ്പെട്ടത്.

ബെൽ പെപ്പറുകൾ അടുക്കിയ ബോക്സുകൾ ഉയർത്തി പലകകളിൽ വച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം. യന്ത്രങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനിടയിലാണ് പച്ചക്കറിയാണെന്ന് തെറ്റിദ്ധരിച്ച് റോബോട്ട് ജോലിക്കാരനെ ഉയർത്തിയെടുത്ത് ഞെരിച്ച് കൊന്നത്. രണ്ട് ദിവസം മുമ്പ് റോബോട്ടിന്റെ സെൻസറിന് തകരാറുണ്ടെന്ന് പരാതി ലഭിച്ചിരുന്നു, അത് പരിശോധിക്കാനെത്തിയതായിരുന്നു ഇയാൾ. ഉടൻ തന്നെ റോബോട്ടിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നാലെ റോബോട്ടിന്റെ പ്രവർത്തനത്തിൽ കൂടുതൽ സുരക്ഷിതമായ രീതി വേണമെന്ന് റോബോട്ട് കമ്പനിയോട് പച്ചക്കറി വ്യാപാര സ്ഥാപനം ആവശ്യപ്പെട്ടിട്ടുണ്ട്. ദക്ഷിണ കൊറിയയിൽ ഈ വർഷം നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ഇക്കഴിഞ്ഞ മാർച്ചിൽ റോബോട്ടിന് മുന്നിൽപ്പെട്ട 50കാരൻ ഗുരുതര പരിക്കേറ്റ് കൊല്ലപ്പെട്ടിരുന്നു. ഓട്ടോമൊബൈൽ പാർട്‌സ് നിർമാണശാലയിരുന്നു ഈ അപകടം.

TAGS: NEWS 360, WORLD, WORLD NEWS, ROBOT, ROBOT KILLED MAN, ROBOT KILLED MAN IN SOUTH KOREA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY