SignIn
Kerala Kaumudi Online
Saturday, 27 July 2024 1.13 PM IST

ഭാര്യയുമായി ഒന്നിച്ച് ജീവിച്ചത് ഒരുമാസം, പിന്നാലെ വിവാഹമോചനം; കേക്ക് മുറിച്ച് വൻ ആഘോഷമാക്കി യുവാവ്‌

divorce

കൊല്ലം: വിവാഹം പോലെ തന്നെ ഇപ്പോൾ വിവാഹമോചനങ്ങളും ആഘോഷമാക്കുന്ന നിരവധി വാർത്തകൾ കേൾക്കാറുണ്ട്. വിദേശരാജ്യങ്ങളിലാണ് വിവാഹമോചനങ്ങൾ കൂടുതലും ആഘോഷിക്കുന്നതെങ്കിലും ഇപ്പോൾ കേരളത്തിലും ഇത് കണ്ടുവരുന്നുണ്ട്. അത്തരത്തിൽ കേരളത്തിൽ നടന്ന വിവാഹമോചനത്തിന്റെ ആഘോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

divorce

കൊല്ലം മയ്യനാട് സ്വദേശിയായ സജാദ് (24)​ ആണ് മാതാപിതാക്കളോടൊപ്പം കേക്കുമുറിക്കലും ഫോട്ടോയെടുപ്പും നടത്തി വിവാഹമോചനം ആഘോഷിച്ചത്. രണ്ടുമാസം മുൻപാണ് സജാദ് വിവാഹമോചിതനായത്. കഴിഞ്ഞ ദിവസമാണ് താന്നി ബീച്ചിൽവച്ച് മാതാപിതാക്കളോടൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് പിന്നാലെ വലിയ രീതിയിൽ വെെറലായതായി സജാദ് പറഞ്ഞു.

divorce

കല്യാണത്തിന് ഫോട്ടോയെടുത്ത അതേ ഫോട്ടോഗ്രാഫറിനെ വിളിച്ചാണ് ഈ ചിത്രങ്ങളും സജാദ് പകർത്തിയത്. 2022 ഓഗസ്റ്റിലായിരുന്നു സജാദിന്റെ വിവാഹം. ഒരു മാസം മാത്രമായിരുന്നു ഒന്നിച്ചുള്ള ജീവിതം. മുടി നീട്ടി വളർത്തിയിരുന്ന സജാദ് വിവാഹമോചനത്തിന് പിന്നാലെ മുടിയും മുറിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOLLAM, DIVORCE, VIRALPHOTO
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.