SignIn
Kerala Kaumudi Online
Saturday, 27 July 2024 9.42 AM IST

ബസ് അല്ല, മുഖ്യമന്ത്രിയേയും മന്ത്രിമാരെയും മ്യൂസിയത്തിൽ വച്ചാൽ കാണാൻ ആള് കൂടും; പരിഹാസവുമായി ചെന്നിത്തല

ramesh-chennithala

കോട്ടയം: നവ കേരള സദസ് തിരഞ്ഞെടുപ്പിനുമുൻപുള്ള സി പി എമ്മിന്റെ രാഷ്ട്രീയ പരിപാടിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത് സി പി എമ്മിന്റെ രാഷ്ട്രീയ പരിപാടിയാണെന്നും പരിപാടിയിൽ മുഖ്യമന്ത്രിയുടെ കൈയിൽ ഒരു നിവേദനം കൊടുക്കാൻ പോലും ആർക്കും സാധിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

നവകേരള സദസ് പരാജയമാണെന്നും സർക്കാർ സമ്മർദം ചെലുത്തി തൊഴിലുറപ്പ് തൊഴിലാളികളെയും ഹരിത കർമ സേനയേയും സർക്കാർ ഉദ്യോഗസ്ഥരെയും പാർട്ടിക്കാരെയുമൊക്കെ വിളിച്ചുവരുത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

നവകേരള സദസുകൊണ്ട് കേരളത്തിനോ ജനങ്ങൾക്കോ പ്രയോജനമൊന്നുമില്ല. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി മാത്രമാണിത്. സർക്കാർ പരിപാടിയിൽ ഒരിക്കലും രാഷ്ട്രീയം പറയാറില്ല. പക്ഷേ ഇവിടെ പറയുന്നത് മുഴുവൻ രാഷ്ട്രീയമാണെന്നും ചെന്നിത്തല വിമർശിച്ചു. കോൺഗ്രസിനെ ആക്ഷേപിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഡംബരം ഇല്ലെങ്കിൽ എന്തിനാണ് ബസിന് ഒന്നരക്കോടി രൂപ മുടക്കിയതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ആഡംബര വാഹനം ഓടിക്കുന്ന കെ എസ് ആർ ടി സി ഡ്രൈവർക്ക് ശമ്പളം കിട്ടിയോ എന്ന് മുഖ്യമന്ത്രി ചോദിക്കണം. എ കെ ബാലൻ പറഞ്ഞതുപോലെ ബസ് അല്ല, മുഖ്യമന്ത്രിയേയും മന്ത്രിമാരെയും മ്യൂസിയത്തിൽ വച്ചാൽ കാണാൻ ആള് കൂടുമെന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസിന്റെ സംഘാടനത്തിൽ അഴിമതിയുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAMESH CHENNITHALA, CM PINARAYI VIJAYAN, BUS, NAVAKERALA SADAS, KSRTC BUS DRIVER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.