SignIn
Kerala Kaumudi Online
Saturday, 27 July 2024 8.36 AM IST

പി.എസ്.സി അഭിമുഖം നടത്തും

p

തിരുവനന്തപുരം; കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ -സംസ്‌കൃതം (ജ്യോതിഷ) - ഒന്നാം എൻ.സി.എ. മുസ്ലിം (കാറ്റഗറി നമ്പർ 735/2022) തസ്തികയിലേക്ക് അഭിമുഖം നടത്താൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.

സാദ്ധ്യതാപട്ടിക

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രുമെന്റ് മെക്കാനിക് (കാറ്റഗറി നമ്പർ 50/2022), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രുമെന്റ് മെക്കാനിക് - ആറാം എൻ.സി.എ പട്ടികജാതി (കാറ്റഗറി നമ്പർ 75/2022), ആരോഗ്യ വകുപ്പിൽ ഡെന്റൽ എക്യുപ്‌മെന്റ് മെയിന്റനൻസ് ടെക്നിഷ്യൻ (കാറ്റഗറി നമ്പർ 525/2022), കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിംഗ് കമ്പനിയിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 (മെക്കാനിക്കൽ) - എൻ.സി.എ. മുസ്ലിം (കാറ്റഗറി നമ്പർ 547/2022) തസ്തികകളിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും

ചുരുക്കപട്ടിക
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ടർണർ) - ഒന്നാം എൻ.സി.എ - എൽ.സി./എ.ഐ (കാറ്റഗറി നമ്പർ 425/2022), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷനിൽ പ്രോഗ്രാമർ കം ഓപ്പറേറ്റർ - പാർട്ട് 1 (ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 58/2022), കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ സ്റ്റെനോഗ്രാഫർ (കാറ്റഗറി നമ്പർ 151/2020) തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

അർഹതാപട്ടിക പ്രസിദ്ധീകരിക്കും
പാലക്കാട് ജില്ലയിൽ വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ക്ലാർക്ക് (തമിഴും മലയാളവും അറിയാവുന്നവർ) - രണ്ടാം എൻ.സി.എ ഹിന്ദുനാടാർ (കാറ്റഗറി നമ്പർ 800/2022) തസ്തികയിലേക്ക് അർഹതാപട്ടിക പ്രസിദ്ധീകരിക്കും.

പി.​ഡ​ബ്ലി​യു.​ഡി
അ​സി.​ ​എ​ൻ​ജി​നി​യർ
നി​യ​മ​നം​ ​ഇ​ഴ​യു​ന്നു

സു​ജി​ലാ​ൽ.​കെ.​എ​സ്

തി​രു​വ​ന​ന്ത​പു​രം​:​ ​പി.​ഡ​ബ്ലി​യു.​ഡി​ ​അ​സി​സ്റ്റ​ന്റ് ​എ​ൻ​ജി​നി​യ​ർ​ ​റാ​ങ്ക് ​ലി​സ്റ്റ് ​നി​ല​വി​ൽ​ ​വ​ന്ന് ​ര​ണ്ട​ര​ ​വ​ർ​ഷ​മാ​യി​ട്ടും​ ​ഇ​തു​വ​രെ​ ​നി​യ​മ​ന​ ​ശു​പാ​ർ​ശ​ ​ന​ൽ​കി​യ​ത് 67​ ​പേ​ർ​ക്ക് ​മാ​ത്രം.​ ​അ​ടു​ത്ത​ ​ഏ​പ്രി​ലി​ൽ​ ​കാ​ലാ​വ​ധി​ ​തീ​രും.​ 650​ഓ​ളം​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളാ​ണ് ​റാ​ങ്ക് ​ലി​സ്റ്റി​ലു​ള്ള​ത്.​ ​നി​ല​വി​ൽ​ 69​ ​ഒ​ഴി​വു​ക​ൾ​ ​ഉ​ണ്ടാ​യി​ട്ടും​ ​യ​ഥാ​സ​മ​യം​ ​പി.​എ​സ്.​സി​ക്ക് ​റി​പ്പോ​ർ​ട്ട് ​ചെ​യ്യു​ന്നി​ല്ലെ​ന്ന് ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​പ​രാ​തി​പ്പെ​ട്ടു.​ ​അ​സി​സ്റ്റ​ന്റ് ​എ​ക്സി.​ ​എ​ൻ​ജി​നി​യ​ർ​ ​മു​ത​ൽ​ ​മു​ക​ളി​ലോ​ട്ട് ​സ്ഥാ​ന​ക്ക​യ​റ്റം​ ​ന​ൽ​കി​യ​തി​ലൂ​ടെ​ ​ഉ​ണ്ടാ​യ​ 36​ ​ഒ​ഴി​വു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യാ​ണി​ത്.​ ​ഒ​ൻ​പ​തോ​ളം​ ​എ​ൻ.​ജെ.​ഡി​ ​ഒ​ഴി​വു​ക​ളു​മു​ണ്ട്.

2021​ ​ഏ​പ്രി​ൽ​ 9​നാ​ണ് ​റാ​ങ്ക് ​ലി​സ്റ്റ് ​നി​ല​വി​ൽ​ ​വ​ന്ന​ത്.​ ​പി.​ഡ​ബ്ലി​യു.​ഡി​യി​ൽ​ ​നേ​രി​ട്ടു​ള്ള​ ​നി​യ​മ​ന​ത്തി​ന് ​അ​നു​മ​തി​യു​ള്ള​ 401​ ​അ​സി.​ ​എ​ൻ​ജി​നി​യ​ർ​ ​ത​സ്തി​ക​യി​ൽ​ ​ഇ​പ്പോ​ഴു​ള്ള​ത് 332​ ​പേ​ർ​ ​മാ​ത്രം.​ ​കി​ഫ്‌​ബി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​കേ​ര​ള​ ​റോ​ഡ് ​ഫ​ണ്ട് ​ബോ​ർ​ഡി​ലേ​ക്ക് ​പി.​ഡ​ബ്ലി​യു.​ഡി​യി​ൽ​ ​നി​ന്ന് 71​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ​ ​നി​യ​മി​ച്ചി​രു​ന്നു.​ ​ഈ​ ​ഒ​ഴി​വു​ക​ളി​ൽ​ ​പ​ക​രം​ ​നി​യ​മ​നം​ ​ന​ട​ത്ത​ണ​മെ​ന്ന് 2021​ ​ജൂ​ലാ​യി​ൽ​ ​ശു​പാ​ർ​ശ​ ​ചെ​യ്തെ​ങ്കി​ലും​ ​ഇ​തു​വ​രെ​ ​തീ​രു​മാ​ന​മാ​യി​ല്ല.

പു​തി​യ​ ​പി.​എ​സ്.​സി​ ​അം​ഗ​ങ്ങ​ൾ​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​പ​ബ്ലി​ക് ​സ​ർ​വീ​സ് ​ക​മ്മി​ഷ​ൻ​ ​അം​ഗ​ങ്ങ​ളാ​യി​ ​കെ.​ടി.​ബാ​ല​ഭാ​സ്‌​ക​ര​ൻ,​ ​ഡോ.​പ്രി​ൻ​സി​ ​കു​ര്യാ​ക്കോ​സ് ​എ​ന്നി​വ​ർ​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്തു.​ ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ലെ​ ​ഡോ.​ബി.​ആ​ർ.​അം​ബേ​ദ്ക​ർ​ ​ഹാ​ളി​ൽ​ ​ന​ട​ന്ന​ ​ച​ട​ങ്ങി​ൽ​ ​പി.​എ​സ്.​സി​ ​ചെ​യ​ർ​മാ​ൻ​ ​ഡോ.​എം.​ആ​ർ.​ ​ബൈ​ജു​ ​സ​ത്യ​വാ​ച​കം​ ​ചൊ​ല്ലി​ക്കൊ​ടു​ത്തു.​ ​പി.​എ​സ്.​സി​ ​സെ​ക്ര​ട്ട​റി​ ​സാ​ജു​ ​ജോ​ർ​ജ്ജ് ​സ്വാ​ഗ​തം​ ​പ​റ​ഞ്ഞു.​ ​മ​റ്റ് ​ക​മ്മി​ഷ​നം​ഗ​ങ്ങ​ൾ,​ ​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​ർ,​ ​ജീ​വ​ന​ക്കാ​ർ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.