കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ മെയിന്റനൻസ് എൻജിനിയർ
(ഇലക്‌ട്രോണിക്സ്) (കാറ്റഗറി നമ്പർ 129/2020) തസ്തികയിലേക്ക് ആഗസ്റ്റ് 2 ന് പി.എസ്.സി
ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. സംശയനിവാരണത്തിനായി സി.ആർ. 1 വിഭാഗവുമായി ബന്ധപ്പെടണം.
പ്രമാണപരിശോധന
തിരുവനന്തപുരം ജില്ലയിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 (കാറ്റഗറി
നമ്പർ 479/2023) തസ്തികയുടെ സാധ്യതാപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് 25 ന് രാവിലെ 10.30 മുതൽ പി.എസ്.സി തിരുവനന്തപുരം ജില്ലാ ഓഫീസിൽ പ്രമാണപരിശോധന നടത്തും.
ഒ.എം.ആർ പരീക്ഷ
ആരോഗ്യ വകുപ്പിൽ ഫീൽഡ് വർക്കർ (കാറ്റഗറി നമ്പർ 333/2023) തസ്തികയിലേക്ക് 29
ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ട്) സൂപ്രണ്ട് (കാറ്റഗറി നമ്പർ
270/2020) തസ്തികയിലേക്ക് 31 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ
നടത്തും.
വകുപ്പുതല വാചാപരീക്ഷ വിജ്ഞാപനം
2024 ജൂലായ് വകുപ്പുതല പരീക്ഷയുമായി ബന്ധപ്പെട്ട് കാഴ്ചപരിമിതരായ ഉദ്യോഗസ്ഥർക്കായി
നടത്തുന്ന വാചാപരീക്ഷകൾക്കുള്ള വിജ്ഞാപനം വെബ്‌സൈറ്റിൽ. ഓരോ പേപ്പറിനും (ഫ്രീ ചാൻസ് ഒഴികെ) 160 രൂപ നിരക്കിൽ ഗവൺമെന്റ് ട്രഷറിയിൽ 0051-Psc-105-State Psc-99-Examination Fee എന്ന അക്കൗണ്ട് ഹെഡിൽ തുക ഒടുക്കിയ അസ്സൽ ചെലാനും കാഴ്ചപരിമിതി സംബന്ധിച്ച മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും ഉൾപ്പെടെയുള്ള അപേക്ഷ ആഗസ്റ്റ് 21 വൈകിട്ട് 5നകം ജോയിന്റ് സെക്രട്ടറി, ഡിപ്പാർട്ട്‌മെന്റൽ ടെസ്റ്റ് വിഭാഗം, കേരള പബ്ലിക് സർവീസ് കമ്മിഷൻ, പട്ടം, തിരുവനന്തപുരം, പിൻ - 695004 വിലാസത്തിൽ ലഭിക്കണം.
സർട്ടിഫിക്കറ്റ് പരിശോധന
തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പാർട്ട് ടൈം തളി കാറ്റഗറി നം (02/2023) തസ്തികയുടെ സാദ്ധ്യതപട്ടികയിലുള്ളവരുടെ സർട്ടിഫിക്കറ്റ് പരിശോധന 29, 30, 31 തീയതികളിലും, പാർട്ട് ടൈം കഴകം കം വാച്ചർ കാറ്റഗറി നം (03/2023) തസ്തികയുടെ സാദ്ധ്യതാപ്പട്ടികയിൽ ഇടം നേടിയ വരുടെ സർട്ടിഫിക്കറ്റ് പരിശോധന ആഗസ്റ്റ് അഞ്ച്, ആറ്, ഏഴ് തീയതികളിലും രാവിലെ 9.30 മുതൽ തിരുവനന്തപുരം നന്തൻകോട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടത്തും. സാധ്യതാപ്പട്ടികയിലുള്ള ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ നമ്പറുകളുടെ അതേ ക്രമത്തിൽ നാല് ബാച്ചുകളായിട്ടായിരിക്കും വെരിഫിക്കേഷൻ. വിശദാംശങ്ങൾ www.kdrb.kerala.gov.in ൽ. 25 വരെ അറിയിപ്പ് ലഭിക്കാത്ത ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർഓഫീസുമായി നേരിട്ട് ബന്ധപ്പെടണം.
അസാപ് കേരളയിൽ ഒഴിവുകൾ
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അസാപ് കേരളയുടെ വിവിധ ജില്ലകളിലെ കമ്മ്യൂണിറ്റി സ്കിൽ പാർക്കുകളിൽ (സി.എസ്.പി) കരാറടിസ്ഥാനത്തിൽ ഗ്രാജ്വേറ്റ് ഇന്റേൺ, എക്സിക്യൂട്ടീവ് തസ്തികകളിൽ 31നകം അപേക്ഷിക്കാം. ഗ്രാജ്വേറ്റ് ഇന്റേണിനു 12,500ഉം എക്സിക്യൂട്ടീവിന് 25,350 ഉം ആണ് ശമ്പളം. വിവരങ്ങൾക്ക്: www.asapkerala.gov.in/career.
സൈക്കോളജി അപ്രന്റീസ്
തിരുവനന്തപുരം: കാര്യവട്ടം സർക്കാർ കോളേജ്, എസ്.എൻ. കോളേജ്, ചെമ്പഴന്തി എന്നിവിടങ്ങളിൽ രണ്ട് സൈക്കോളജി അപ്രന്റീസുമാരുടെ താത്ക്കാലിക ഒഴിവുണ്ട്. യോഗ്യത: റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം. ക്ലിനിക്കിൽ സൈക്കോളജിയിലെ പ്രവൃത്തി പരിചയം അഭിലഷണീയം. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 30ന് രാവിലെ 10ന് കാര്യവട്ടം സർക്കാർ കോളേജ് പ്രിൻസിപ്പലിനു മുന്നിൽ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 9188900161.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |