അഭിമുഖം
തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ
(ഹിന്ദി) (കാറ്റഗറി നമ്പർ 606/2022) തസ്തികയിലേക്ക് 31, ആഗസ്റ്റ് 1, 2 തീയതികളിൽ
പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ സിവിൽ എൻജിനിയറിംഗ് (ഗവ.
പോളിടെക്നിക്കുകൾ)- ഒന്നാം എൻ.സി.എ പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 312/2020) തസ്തികയിലേക്ക്
ആഗസ്ത് 2 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 7
വിഭാഗവുമായി ബന്ധപ്പെടണം ( 0471 2546441).
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷനിൽ സിസ്റ്റം അനലിസ്റ്റ് - പാർട്ട് 1
(ജനറൽ വിഭാഗം) (കാറ്റഗറി നമ്പർ 351/2021) തസ്തികയിലേക്ക് ആഗസ്റ്റ് 7, 8, 9 തീയതികളിൽ
രാവിലെ 8ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. കൂടുതൽ
വിവരങ്ങൾക്കായി സി.എസ്. വിഭാഗവുമായി ബന്ധപ്പെടണം (0471 2546442).
പ്രമാണപരിശോധന
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഇലക്‌ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ (ഗവ.
പോളിടെക്നിക്കുകൾ) (കാറ്റഗറി നമ്പർ 146/2022) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ
അപേക്ഷയിലെ ന്യൂനത പരിഹരിക്കേണ്ടവർക്ക് 29 ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന
ഓഫീസിൽ പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ 7 വിഭാഗവുമായി ബന്ധപ്പെടണം (0471
2546441).
ഒ.എം.ആർ പരീക്ഷ
ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ ഡെപ്യൂട്ടി മാനേജർ (ടെക്നിക്കൽ) (കാറ്റഗറി
നമ്പർ 676/2023) തസ്തികയിലേക്ക് ആഗസ്റ്റ് 2 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ
പരീക്ഷ നടത്തും.
ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 244/2023)
തസ്തികയിലേക്ക് ആഗസ്റ്റ് 5 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷനിൽ സെയിൽസ് അസിസ്റ്റന്റ് ഗ്രേഡ്
2 (കാറ്റഗറി നമ്പർ 111/2023, 512/2023) തസ്തികയിലേക്ക് ആഗസ്റ്റ് 6 ന് രാവിലെ 7.15 മുതൽ
9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
വിവരണാത്മക പരീക്ഷ
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ഹെറിറ്റേജ് ഡോക്യുമെന്റ് ട്രാൻസ്ലേറ്റർ (കാറ്റഗറി നമ്പർ
129/2023) തസ്തികയിലേക്ക് ആഗസ്റ്റ് 7 ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 4 മണി വരെ
വിവരണാത്മക പരീക്ഷ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |