തിരുവനന്തപുരം: കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയേറ്റിൽ റിപ്പോർട്ടർ ഗ്രേഡ് 2 (മലയാളം) - എൻ.സി.എ മുസ്ലിം (കാറ്റഗറി നമ്പർ 438/2019) തസ്തികയിലേക്ക് 30ന് ഉച്ചയ്ക്ക് 12ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷനിൽ ലീഗൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 67/2020) തസ്തികയിലേക്ക് 30ന് രാവിലെ 8നും 10നും ഡിസംബർ ഒന്നിന് രാവിലെ 8നും പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും നടത്തും.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ജനറൽ സർജറി - ഒന്നാം എൻ.സി.എ- ഒ.ബി.സി (കാറ്റഗറി നമ്പർ 36/2022) തസ്തികയിലേക്ക് ഡിസംബർ ഒന്നിന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷനിൽ പ്ലാന്റ് എൻജിനിയർ (ഇലക്ട്രിക്കൽ)- പാർട്ട് 1 (ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 464/2021) തസ്തികയിലേക്ക് 6ന് രാവിലെ 9.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾ ഒർജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 8 മണിക്ക് ഹാജരാകണം.
സർട്ടിഫിക്കറ്റ് പരിശോധന
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ നഴ്സിംഗ് - തസ്തികമാറ്റം മുഖേന (കാറ്റഗറി നമ്പർ 568/2022) തസ്തികയുടെ ചുരുക്കപട്ടികയിൽ ഉൾപ്പെട്ടവരിൽ ന്യൂനത പരിഹരിക്കേണ്ടവർക്ക് 27 ന് രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ഒ.എം.ആർ പരീക്ഷ
വനം വന്യജീവി വകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ - എൻ.സി.എ (കാറ്റഗറി നമ്പർ 700/2021, 701/2021, 702/2021, 703/2021, 704/2021), എൻ.സി.സി/സൈനിക ക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ് 2 (എച്ച്.ഡി.വി.) (വിമുക്തഭടൻമാർ മാത്രം)- എൻ.സി.എ (കാറ്റഗറി നമ്പർ 478/2022) തസ്തികയിലേക്ക് 29 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
മ്യൂസിയം, മൃഗശാല വകുപ്പിൽ ബ്ലാക്ക് സ്മിത്ത് (കാറ്റഗറി നമ്പർ 599/2022) തസ്തികയിലേക്ക് 30ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
മ്യൂസിയം, മൃഗശാല വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 212/2020), കെയർടേക്കർ-ക്ലാർക്ക് (കാറ്റഗറി നമ്പർ 594/2022) തസ്തികകളിലേക്ക് ഡിസംബർ ഒന്നിന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |