SignIn
Kerala Kaumudi Online
Saturday, 27 July 2024 1.44 PM IST

തലൈവരെ കാണാനെത്തി ഉലകനായകൻ; 21 വർഷത്തിനുശേഷമുള്ള കണ്ടുമുട്ടൽ, ചിത്രങ്ങൾ വൈറലാവുന്നു

rajinikanth

ഇരുപത്തിയൊന്ന് വർഷത്തിനുശേഷം സിനിമാ ചിത്രീകരണത്തിനിടെ ഒരേ സ്റ്റുഡിയോയിൽ കണ്ടുമുട്ടി ഉലകനായകനും തലൈവരും. 'ഇന്ത്യൻ 2' എന്ന സിനിമയിലാണ് കമലഹാസൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. രജനീകാന്ത് 'തലൈവർ 170' എന്ന സിനിമയിലും.

രണ്ട് സിനിമകളുടെയും ചിത്രീകരണം ചെന്നൈയില ഒരേ സ്റ്റുഡിയോയിലാണ് നടക്കുന്നത്. ഇതിനിടെ രജനിയെ കാണാൻ കമൽ എത്തുകയായിരുന്നു. 2002ൽ രജനിയുടെ ബാബ എന്ന സിനിമയും കമലഹാസന്റെ പഞ്ചതന്ത്രവും ആണ് ഒടുവിൽ ഒരേ സ്റ്റുഡിയോയിൽ ചിത്രീകരിച്ചത്. അടുത്ത സുഹൃത്തുക്കളായ രണ്ട് താരങ്ങളും പരസ്പരം ആശ്ലേഷിക്കുകയും കുറച്ച് നേരം സംസാരിക്കുകയും ചെയ്തു. തങ്ങളുടെ മുൻകാലങ്ങൾ, ഒരുമിച്ച് ഷൂട്ട് ചെയ്തിരുന്ന സമയങ്ങൾ, അവരുടെ നിലവിലെ പ്രോജക്റ്റുകൾ എന്നിവയെക്കുറിച്ചും സംസാരിച്ചതായി അടുത്ത വൃത്തങ്ങൾ പറയുന്നു. ഇരുവരും സൗഹൃദം പങ്കിടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.

1996ൽ പുറത്തിറങ്ങിയ 'ഇന്ത്യൻ' എന്ന സൂപ്പർഹിറ്റ് ഷങ്കർ ചിത്രത്തിന്റെ തുടർച്ചയാണ് ഇന്ത്യൻ 2. 90 വയസുള്ള സേനാപതി എന്ന കഥാപാത്രമായാണ് കമൽഹാസൻ എത്തുന്നത്. കാജൽ അഗർവാൾ ആണ് നായിക. 2019ൽ ആണ് ഇന്ത്യൻ 2ന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. രാകുൽ പ്രീത്‌സിംഗ്, പ്രിയ ഭവാനി ശങ്കർ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. അനിരുദ്ധ് ആണ് സംഗീത സംവിധാനം. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം സുബാസ്കരന്റെ ലൈക പ്രൊഡക്ഷൻസും കമൽഹാസന്റെ രാജ് കമൽ ഫിലിംസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേർന്നാണ് നിർമ്മിക്കുന്നത്.

'ജയിലർ' എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം രജനികാന്ത് അഭിനയിക്കുന്ന പുതിയ ചിത്രമാണ് തലൈവർ 170. ലൈക്ക പ്രോഡക്ഷൻസ് നിർമിക്കുന്ന ഈ ബ്രഹ്‌മാണ്ഡ സിനിമയിൽ രജനിക്കും മഞ്ജു വാര്യർക്കുമൊപ്പം ഇന്ത്യൻ സിനിമയിലെ ബിഗ് ബി അമിതാഭ് ബച്ചനും സുപ്രധാന റോളിൽ എത്തുന്നു.

ചിത്രം സംവിധാനം ചെയ്യുന്നത് ജയ് ഭീം എന്ന ഹിറ്റ്‌ സിനിമയുടെ സംവിധായകൻ ടി ജെ ജ്ഞാനവേൽ ആണ്. തലൈവർ 170 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിൽ ഇതുവരെ അവതരിപ്പിക്കാത്ത കഥാപാത്രമായാണ് സൂപ്പർ സ്റ്റാർ എത്തുന്നത്. മഞ്ജുവാര്യർ രജനികാന്തിന്റെ ഭാര്യ വേഷത്തിൽ എത്തുന്നു. ദുഷാര വിജയൻ, റിതിക സിംഗ് എന്നിവരാണ് മറ്റ് നായികമാർ. സർപ്പട്ട പരമ്പരൈ, അനിതി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ദുഷാര. ഫഹദ് ഫാസിൽ, റാണ ദഗുബാട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAJINIKANTH, KAMAL HAASAN, 21 YEARS, SET, CHENNAI, STUDIO
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.