SignIn
Kerala Kaumudi Online
Saturday, 27 July 2024 9.49 AM IST

ഓസ്ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം; കീഴടക്കിയത് 44 റൺസിന്

india

തിരുവനന്തപുരം : കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ട്വന്റി-20 മത്സരത്തിൽ ഓസ്ട്രേലിയയെ 44 റൺസിന് കീഴടക്കി ഇന്ത്യ അഞ്ചുമത്സരപരമ്പരയിൽ 2-0ത്തിന് മുന്നിലെത്തി. ഇന്ന് ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ സൂര്യകുമാറും സംഘവും 235/4 എന്ന സ്കോർ ഉയർത്തിയപ്പോൾ ഓസീസിന്റെ മറുപടി 20 ഓവറിൽ 191/9ൽ ഒതുങ്ങുകയായിരുന്നു.

ഓപ്പണർമാരായ യശ്വസി ജയ്സ്വാളിന്റെയും (25 പന്തുകളിൽ 53), റിതുരാജ് ഗെയ്ക്ക്വാദിന്റെയും(43 പന്തുകളിൽ 58),ഫസ്റ്റ് ഡൗൺ ഇഷാൻ കിഷന്റെയും (32 പന്തുകളിൽ 52) അർദ്ധസെഞ്ച്വറികളാണ് ഇന്ത്യൻ ഇന്നിംഗ്സിന് അടിത്തറയിട്ടത്. 10 പന്തുകളിൽ 19 റൺസ് നേടി നായകൻ സൂര്യകുമാർ യാദവും ഒൻപത് പന്തുകളിൽ പുറത്താകാതെ 31 റൺസ് നേടി റിങ്കു സിംഗും അവസാന ഓവറുകളിൽ സ്കോർബോർഡ് ഉയർത്തി. ഓസീസിനായി മാർക്കസ് സ്റ്റോയ്നിസും (45), ടിം ഡേവിഡും (37),നായകൻ മാത്യു വേഡും (42 നോട്ടൗട്ട്) പൊരുതിനോക്കിയെങ്കിലും മൂന്ന് വിക്കറ്റ് വീതം നേടിയ രവി ബിഷ്ണോയ്‌യും പ്രസിദ്ധ് കൃഷ്ണയും ഓരോ വിക്കറ്റുമായി അക്ഷർ പട്ടേലും മുകേഷ് കുമാറും അർഷ്ദീപ് സിംഗും ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, CRICKET, INDIA, IND VS AUS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.