പൊന്നാനി : നവ കേരള സദസിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിവിധ സ്ഥലങ്ങളിൽ കരിങ്കൊടി വീശി പ്രതിഷേധം. പൊന്നാനിയിലേക്ക് പോവുന്നതിനിടെ മുഖ്യമന്ത്രിയടക്കമുള്ള സംഘത്തിന്റെ വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊന്നാനി നിളയോര പാതയിൽ വച്ച് കരിങ്കൊടി വീശി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
തവനൂരിൽ നവകേരളസദസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ എടപ്പാൾ മാണൂരിൽ യൂത്ത് ലീഗ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു. തവനൂർ മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയടക്കം ഏഴു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
തിരൂർ കെ.ജി പടിയിൽ വച്ച് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടിയുയർന്നു. അകമ്പടി പോവുകയായിരുന്ന പൊലീസ് വാഹനത്തിൽ നിന്നുള്ള ലാത്തിവീശലിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ചെമ്പഞ്ചേരി വിജയന് കൈക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരൂർ വടക്കേ അങ്ങാടിയിൽ വച്ച് യുവമോർച്ചാ പ്രവർത്തകരും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |