ഉത്തരാഖണ്ഡിലെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളായ ഗംഗോത്രി, യമുനോത്രി, ബദരിനാഥ്, കേദാർനാഥ് ( ചാർധാം ) എന്നിവയെ ബന്ധിപ്പിക്കുന്ന ഹൈവേ പദ്ധതിയുടെ ഭാഗമാണ് തുരങ്കം. ബ്രഹ്മഖൽ - യമുനോത്രി ദേശീയപാത 134ൽ സിൽക്യാരയ്ക്കും ദണ്ഡൽഗാവിനും ഇടയിൽ 4.531കിലോമീറ്ററാണ് തുരങ്കം.
ഇതോടെ ഉത്തർകാശി - യമുനോത്രി ദൂരം 20 കിലോമീറ്റർ കുറയും. 1000ത്തിലേറെ കോടി രൂപയാണ് ചെലവ്. നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷന്റെ (എൻ.എച്ച്.ഐ.ഡി.സി.എൽ) നവയുഗ എൻജിനിയറിംഗ് കമ്പനിയാണ് നിർമ്മാണം നടത്തുന്നത്. നാല് വർഷമാണ് നിർമ്മാണ കാലാവധി. 9474 കോടി ചെലവിൽ 889 കിലോമീറ്ററാണ് മൊത്തം പദ്ധതി. കേന്ദ്ര റോഡ് ഗതാഗതം, ഹൈവേ മന്ത്രാലയമാണ് പദ്ധതി ആവിഷ്കരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |