ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഉത്തർപ്രദേശ് സുൽത്താൻപൂരിലെ കോടതിയുടെ സമൻസ്. ഡിസംബർ 16ന് ഹാജരാകണമെന്ന് ജനപ്രതിനിധികൾക്കെതിരെയുള്ള കേസുകൾ പരിഗണിക്കുന്ന കോടതി ഉത്തരവിട്ടു. 2018ൽ ബംഗളൂരുവിലെ വാർത്താസമ്മേളനത്തിനിടെ അമിത് ഷാക്കെതിരെ മോശം പരാമർശം നടത്തിയെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് വിജയ് മിശ്രയാണ് മാനനഷ്ടക്കേസ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |