SignIn
Kerala Kaumudi Online
Saturday, 27 July 2024 10.05 AM IST

മലിനീകരണം കുറഞ്ഞു ഡൽഹിയിൽ ഇളവ്

delhi

ന്യൂഡൽഹി: മഴ പെയ്‌ത് വായു ഗുണനിലവാരം മെച്ചപ്പെട്ട സാഹചര്യത്തിൽ ഡൽഹിയിൽ നിയന്ത്രണങ്ങൾക്ക് ഇളവ്.

കെട്ടിട നിർമ്മാണം, പൊളിക്കൽ, കല്ലു പൊട്ടിക്കൽ, ഖനനം എന്നിവയ്‌ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ (ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ-4)സംസ്ഥാന സർക്കാർ പിൻവലിച്ചു. ബി.എസ്- 3 പെട്രോൾ, ബി.എസ്-4 ഡീസൽ വാഹനങ്ങളുടെ നിരോധനം തുടരും. ഇന്നലെ ഡൽഹിയിൽ രേഖപ്പെടുത്തിയ ശരാശരി വായു നിലവാര സൂചിക 312 ആയിരുന്നു(നവംബർ 27ന് 395).

മഴയും കാറ്റും മൂലം തലസ്ഥാന മേഖലയിൽ വായുമലിനീകരണം കുറഞ്ഞെങ്കിലും വരും ദിവസങ്ങളിലും ജാഗ്രത തുടരണമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ്‌ പറഞ്ഞു. പഞ്ചാബ് അടക്കമുള്ള അയൽ സംസ്ഥാനങ്ങളിൽ വയ്‌ക്കോൽ കത്തിക്കൽ പൂർണമായും നിലച്ചിട്ടുണ്ട്. ഡൽഹിയിൽ വാഹനങ്ങളിൽ നിന്നുള്ള പുകയാണ് നിലവിൽ മലിനീകരണമുണ്ടാക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.