SignIn
Kerala Kaumudi Online
Saturday, 27 July 2024 6.33 AM IST

കാമുകൻ ആവശ്യപ്പെട്ടു; ഒപ്പം  താമസിക്കുന്ന  പെൺകുട്ടികളുടെ  സ്വകാര്യ  ദൃശ്യങ്ങൾ  പകർത്തി,​ രണ്ട് പേർ പിടിയിൽ

camera

ചണ്ഡീഗഡ്: ഒപ്പം താമസിക്കുന്ന പെൺകുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ പെൺകുട്ടിയും കാമുകനും പിടിയിൽ. ചണ്ഡീഗഡിലെ സെക്ടർ 22ൽ സ്ഥിതി ചെയ്യുന്ന ഒരു വീട്ടിലാണ് സംഭവം നടന്നത്. ഇവിടെ പേയിംഗ് ഗസ്റ്റ് ആയി താമസിക്കുകയാണ് പെൺകുട്ടി. പ്രതികളായ ഇരുവരും ജാമ്യത്തിൽ പുറത്തിറങ്ങിയതായി പൊലീസ് അറിയിച്ചു. പ്രതിയായ കാമുകിക്കൊപ്പം നാല് പെൺകുട്ടികളാണ് താമസിച്ചിരുന്നത്. കാമുകൻ ആവശ്യപ്പെട്ടതിനെ തുടർന്ന് പെൺകുട്ടി ടോയ്ലറ്റിൽ ഒളി ക്യാമറ വയ്ക്കുകയായിരുന്നു.

ഒപ്പം താമസിച്ചിരുന്ന നാലുപേരിൽ ഒരാളാണ് ടോയ്ലറ്റിൽ ക്യാമറ വച്ചത് കണ്ടെത്തിയത്. തുടർന്ന് ഇവർ വീട്ടിലെ ഉടമയെ വിവരം അറിയിക്കുകയായിരുന്നു. ഉടമയാണ് പൊലീസിനെ വിളിച്ച് പരാതി നൽകിയത്. പിന്നാലെ ചണ്ഡീഗഡ് പൊലീസ് പെൺകുട്ടിയ്ക്കും കാമുകനുമെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. കാമുകന്റെ നിർദേശ പ്രകാരമാണ് താൻ ടോയ്ലറ്റിൽ ക്യാമറ വച്ചതെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇരുവരുടെയും ഫോണുകളും പിടിച്ചെടുത്തു. ഇത് സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേയ്ക്ക് അയച്ചിട്ടുണ്ട്. പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CAMERA
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.