SignIn
Kerala Kaumudi Online
Saturday, 27 July 2024 8.25 AM IST

രക്ഷാദൗത്യത്തിലെ ഡി​​​ക്‌സ് ശക്തി

dix

ഉത്തരാഖണ്ഡ് രക്ഷാപ്രവർത്തനത്തിലെ വലിയ ശക്തിയായിരുന്നു തുരങ്ക നിർമ്മാണ വിദഗ്ദ്ധനായ ഓസ്ട്രേലിയൻ സ്വദേശി പ്രൊ​​​ഫ.​​​ ​​​ആ​​​ർ​​​നോ​​​ൾ​​​ഡ് ​​​ഡി​​​ക്സ്. ഇന്ത്യയുടെ ക്ഷണപ്രകാരം ദൗത്യസ്ഥലത്ത് എത്തിയത് നവംബർ 20ന്.

രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും വേഗത്തിലും എളുപ്പത്തിലുമാക്കാൻ അദ്ദേഹം രാപ്പകൽ ശ്രമിച്ചു. നിർദ്ദേശങ്ങൾ നൽകി. സാങ്കേതിക പദ്ധതികൾ ആവിഷ്കരിക്കുന്നതിനിടെയിലും രക്ഷാപ്രവർത്തകർക്കും തൊഴിലാളികളുടെ കുടുംബത്തിനും ആത്മവിശ്വാസവും പ്രതീക്ഷയും നൽകാൻ അദ്ദേഹം ശ്രദ്ധിച്ചു.

ക്രിസ്മസിന് മുമ്പ് എല്ലാ തൊഴിലാളികളെയും പുറത്തെത്തിക്കുമെന്ന് ഉറപ്പ് നൽകി

 ടണൽ സേഫ്റ്റി ആൻഡ് ഡിസാസ്​റ്റർ ഇൻവെസ്​റ്റിഗേഷൻ വിദഗ്ദ്ധൻ

​​​ ​​​ലോ​​​ക​​​ത്തി​​​ന്റെ​​​ ​​​പല​​​ ​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​ ​​​അ​​​തി​​​സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ​​​ ​​​നി​​​ര​​​വ​​​ധി​​​ ​​​ര​​​ക്ഷാ​​​ദൗ​​​ത്യ​​​ങ്ങ​​​ളി​​​ലെ ​​​ ​​​പ​​​ങ്കാ​​​ളി​​​

 അറിയപ്പെടുന്ന ജിയോളജിസ്റ്റ്, എൻജിനിയർ, അഭിഭാഷകൻ

 തുരങ്കങ്ങളുടെ നിർമ്മാണവും സുരക്ഷയും സംബന്ധിച്ച അറിവ്

 മൂന്ന് പതിറ്റാണ്ടായി മേഖലയിൽ സജീവം

 ടണൽ സുരക്ഷയിലും ദുരന്ത നിവാരണ മാർഗങ്ങളിലും മികച്ച പരിജ്ഞാനം

​​​ ​​​​​​ ​​​അ​​​നു​​​യോ​​​ജ്യ​​​മാ​​​യ​​​ ​​​ര​​​ക്ഷാ​​​ ​​​മാ​​​ർ​​ഗങ്ങ​​​ളും​​​ ​​​സംവിധാനങ്ങളും നിർദ്ദേശിക്കുന്നതിൽ പ്രാവീണ്യം
​​​ ജനീവ ആസ്ഥാനമായുള്ള ​​​ഇ​​​ന്റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ​​​ ​​​ട​​​ണ​​​ലിം​​​ഗ് ​​​അ​​​ണ്ട​​​ർ​​​ഗ്രൗ​​​ണ്ട് ​​​സ്‌​​​പേ​​​സി​​​ന്റെ​​​ ​​​പ്ര​​​സി​​​ഡ​​​ന്റ്
​​​ ​​​നി​​​ര​​​വ​​​ധി​​​ ​​​അ​​​ന്താ​​​രാ​​​ഷ്ട്ര​​​ ​​​പു​​​ര​​​സ്‌കാര​​​ങ്ങ​​​ൾ​​​ നേടി

പ്രാർത്ഥനയോടെ ഡിക്സ്

തൊഴിലാളികളുടെ രക്ഷയ്ക്കായി കവാടത്തിന് സമീപമുള്ള ചെറിയ താത്കാലിക ആരാധനാലയത്തിൽ നടന്ന പ്രാർത്ഥനകളിൽ ഡിക്സും പങ്കെടുത്തു. ഹിമാലയൻ നിരകളിലെ പൂക്കളുമായി ഡിക്സ് എത്തും. ഗ്രാമീണർക്കും തൊഴിലാളികളുടെ കുടുംബങ്ങൾക്കുമൊപ്പം ക്ഷേത്രത്തിലെത്തി നിലത്തിരുന്ന് പ്രാർത്ഥിച്ചു. ' ബാബ ബോഖ് നാഗ് ജി ' എന്ന് ഗ്രാമീണർ വിളിക്കുന്ന ആരാധനാ മൂർത്തിയുടെ ക്ഷേത്രമാണിത്.

തൊഴിലാളികളെ രക്ഷപെടുത്തിയ ശേഷവും അദ്ദേഹം ഇവിടെയെത്തി പ്രാർത്ഥിച്ചു. ദൗത്യം ഒരു അദ്ഭുതത്തിന് സാക്ഷ്യം വഹിച്ചെന്നും ക്ഷേത്രത്തിലെത്തിയത് നന്ദിയറിയിക്കാനാണെന്നും അദ്ദേഹം ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.

 ഇന്ത്യൻ അധികൃതരുടെ അദ്ഭുതകരമായ നേട്ടം. ഓസ്ട്രേലിയൻ പ്രൊഫസർ ആർനോൾഡ് ഡിക്സ് ദൗത്യത്തിൽ പങ്കാളിയായതിൽ അഭിമാനിക്കുന്നു.

- ആന്റണി ആൽബനീസ്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.