ടോക്കിയോ : യു.എസിന്റെ ഓസ്പ്രേ സൈനിക ഹെലികോപ്റ്റർ ജാപ്പനീസ് തീരത്തിന് സമീപം കടലിൽ തകർന്നു വീണ് ഒരാൾ കൊല്ലപ്പെട്ടു. അഞ്ച് സൈനികരെ കാണാനില്ല. ഇന്നലെ ഇന്ത്യൻ സമയം രാവിലെ 11.17ഓടെ യാകുഷിമ ദ്വീപിന് സമീപമായിരുന്നു അപകടം. ജപ്പാനിലെ ഇവാകുനി നഗരത്തിലെ യു.എസ് സൈനിക ബേസിൽ നിന്ന് കദേനയിലുള്ള ബേസിലേക്ക് പോയ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |