ന്യൂയോർക്ക്: യു.എസിൽ ന്യൂജേഴ്സിയിലെ സൗത്ത് പ്ലെയിൻഫീൽഡിൽ മുത്തച്ഛനെയും മുത്തശ്ശിയെയും അമ്മാവനെയും വെടിവച്ച് കൊന്ന ഇന്ത്യൻ വിദ്യാർത്ഥി അറസ്റ്റിൽ. പ്രാദേശികസമയം തിങ്കളാഴ്ച രാവിലെ 9 ഓടെ ഇവർ താമസിച്ച വീട്ടിലായിരുന്നു സംഭവം. ഗുജറാത്ത് സ്വദേശി ഓം ബ്രഹ്മ്ഭട്ട് (23) ആണ് അറസ്റ്റിലായത്. ഇയാളുടെ അമ്മയുടെ മാതാപിതാക്കളായ ദിലീപ് കുമാർ ബ്രഹ്മ്ഭട്ട് (72) ബിന്ദു ( 72 ), ഇവരുടെ മകൻ യഷ്കുമാർ (38) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുജറാത്ത് പൊലീസിൽ നിന്ന് സബ് ഇൻസ്പെക്ടറായി വിരമിച്ച ദിലീപ് അടുത്തിടെയാണ് ഭാര്യയ്ക്കൊപ്പം ന്യൂജേഴ്സിയിലുള്ള യഷിന്റെ വസതിയിൽ താമസത്തിനെത്തിയത്. ദിലീപിന്റെ നിർദ്ദേശപ്രകാരം 18 മാസം മുമ്പാണ് ഓം യു.എസിൽ ഉപരിപഠനത്തിനെത്തിയത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |