SignIn
Kerala Kaumudi Online
Saturday, 27 July 2024 5.45 AM IST

കണ്ണൂർ വി.സിയെ പുറത്താക്കി സുപ്രീംകോടതി:   പ്രഹരം സർക്കാരിനും വഴങ്ങിയ ഗവർണർക്കും

supreme-court

 സർക്കാരിന്റേത് അനാവശ്യ സമ്മർദ്ദം

 ഗവർണർ റബർ സ്റ്റാമ്പായി

ന്യൂഡൽഹി : കണ്ണൂർ വി.സിയായി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ വിവാദ പുനർ നിയമനം കടുത്ത വിമർശനത്തോടെ സുപ്രീംകോടതി തള്ളിയത് സർക്കാരിനും ചാർസലറായ ഗവർണർക്കും ഒരുപോലെ പ്രഹരമായി. താത്പര്യ സംരക്ഷണത്തിന് സർക്കാരിന്റെ അനാവശ്യ സമ്മർദ്ദം.​ പദവി മറന്ന് വഴങ്ങിക്കൊടുത്ത ഗവർണറുടെ വീഴ്ച. ഇവ രണ്ടുമാണ് സുപ്രീംകോടതി തുറന്നു കാട്ടിയത്.

ചാൻസലറാണ് സർവകലാശാലയുടെ പരമാധികാരിയെന്നും കോടതി അസന്നിഗ്ദ്ധമായി വ്യക്തമാക്കി. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തിന് തീരാകളങ്കമായ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ നൽകിയത്. സർക്കാർ- ഗവർണർ പോര് കാരണം എട്ട് സർവകലാശാലകളിൽ ഒരു വർഷത്തിലേറെയായി വി.സി നിയമനം മുടങ്ങിയിരിക്കുകയാണ്.

ചാ​ൻ​സ​ല​ർ​ക്കു​മേ​ൽ​ ​സ​​​ർ​​​ക്കാ​​​രി​​​ന്റെ​​​ ​​​നി​​​ര​​​ന്ത​​​ര​​​ ​​​സ​​​മ്മ​​​ർ​​​ദ്ദം​ ​​​ക്ര​​​മ​​​ക്കേ​​​ടി​നും​ ​അ​പ്പു​റ​മാ​ണ് കോടതി പറഞ്ഞു.​ ​രാ​​​ഷ്ട്രീ​​​യ​​​ ​​​മേ​​​ധാ​​​വി​​​യു​​​ടെ​​​ ​​​സ​മ്മ​ർ​ദ്ദ​മാ​യേ​​​ ​കാ​​​ണാ​​​നാ​​​കൂ.

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ആർ. ബിന്ദുവും സമ്മർദ്ദത്തിലാക്കിയെന്ന് ഗവർണർ ആ​രി​ഫ് മുഹ​മ്മദ് ​ഖാ​ൻ വ്യക്തമാക്കിയിരുന്നു. ചാൻസലർ സർക്കാരിന് മുന്നിൽ എന്തിന് കീഴടങ്ങി?​ .ഇങ്ങനെ റബ്ബർ സ്റ്റാമ്പാകാൻ ചാർസലർക്കാവില്ല. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വിധിയിൽ ഇങ്ങനെ മറുപടി നൽകി. നിയമം അധികാരം നൽകിയിട്ടുണ്ടെങ്കിൽ അത് ഉപയോഗിക്കേണ്ടത് ഉത്തരവാദിത്വമാണ്. പകരം മറ്റുള്ളവരുടെ നിർദ്ദേശ പ്രകാരം പ്രവർത്തിച്ചാൽ കീഴടങ്ങലാണ്. നിയമവിരുദ്ധവും. സർവകലാശാലയുടെ താത്പര്യമായിരിക്കണം മുഖ്യം. സർവകലാശാലാ നിയപ്രകാരമാണ് ചാൻസലർ തീരുമാനമെടുക്കേണ്ടത്. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചാൻസലറുടെ മനസിലുണ്ടായിരുന്നില്ല. അതിനാലാണ് പുതിയ വിജ്ഞാപനമിറക്കിയിരുന്നതെന്ന് മനസ്സിലാക്കാം. എന്നാൽ,​ പൊടുന്നനെയാണ് മന്ത്രിയുടെയടക്കം ഇടപെടലുണ്ടാകുന്നതും പുനർനിയമന ഉത്തരവിറങ്ങുന്നതും.

മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് ജെ.ബി. പർദിവാലയാണ് വിധി വായിച്ചത്. ജസ്റ്റിസ് മനോജ് മിശ്ര വിധിക്കൊപ്പം ചേർന്നു. ഹൈക്കോടതിയുടെ അനുകൂല വിധിയെ ചോദ്യംചെയ്ത് ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, ഷിനോ പി. ജോസ് എന്നിവർ സമർപ്പിച്ച ഹർജിയിലാണ് നടപടി.

വി​വാ​ദ​ ​ബി​ല്ലി​നും​ ​തി​രി​ച്ച​ടി;
ചാ​ൻ​സ​ല​ർ​ ​സ​ർ​വാ​ധി​കാ​രി

എം.​എ​ച്ച്.​ ​വി​ഷ്‌​ണു
​ ​ ചാ​ൻ​സ​ല​റാ​ണ് ​വാ​ഴ്സി​റ്റി​ക​ളി​ലെ​ ​അ​ധി​കാ​രി​യെ​ന്ന് ​സു​പ്രീം​കോ​ട​തി​ ​വി​ധി​ച്ച​ത് ​ചാ​ൻ​സ​ല​ർ​ ​സ്ഥാ​ന​ത്തു​ ​നി​ന്ന് ​ഗ​വ​ർ​ണ​റെ​ ​നീ​ക്കാ​നു​ള്ള​ ​ബി​ല്ലി​ന് ​തി​രി​ച്ച​ടി​യാ​യി
​ ​ ബി​ൽ​ ​ഗ​വ​ർ​ണ​ർ​ ​രാ​ഷ്ട്ര​പ​തി​ക്ക് ​അ​യ​ച്ചി​രി​ക്ക​യാ​ണ്.​ ​ബി​ൽ​ ​സു​പ്രീം​കോ​ട​തി​ ​ഉ​ത്ത​ര​വി​നെ​തി​രാ​ണെ​ന്ന് ​കേ​ന്ദ്ര​ത്തി​നും​ ​ഗ​വ​ർ​ണ​ർ​ക്കും​ ​വ്യാ​ഖ്യാ​നി​ക്കാ​നാ​വും
​ ​വി.​സി​ ​നി​യ​മ​ന​ങ്ങ​ളി​ൽ​ ​കോ​ട​തി​ ​ഉ​ത്ത​ര​വ് ​പ്ര​തി​ഫ​ലി​ക്കും.​ ​പ്രോ​ചാ​ൻ​സ​ല​റാ​യ​ ​വ​കു​പ്പ് ​മ​ന്ത്രി​യു​ടേ​തു​ൾ​പ്പെ​ടെ​ ​സ​ർ​ക്കാ​ർ​ ​ഇ​ട​പെ​ട​ൽ​ ​പ​രി​മി​ത​പ്പെ​ടും
 ​ ​ഇ​നി​ ​സ​ർ​ക്കാ​രി​ന്റെ​ ​ശു​പാ​ർ​ശ​യോ​ ​പാ​ന​ലോ​ ​ഇ​ല്ലാ​തെ​ ​ഗ​വ​ർ​ണ​ർ​ക്ക് ​വി.​സി​യു​ടെ​ ​ചു​മ​ത​ല​ ​കൈ​മാ​റാം.​ ​ക​ണ്ണൂ​ർ​ ​വി.​സി​യു​ടെ​ ​ചു​മ​ത​ല​ ​മു​തി​ർ​ന്ന​ ​പ്രൊ​ഫ​സ​ർ​ക്ക് ​ന​ൽ​കി​യേ​ക്കും
​ ​ വി.​സി​മാ​രു​ടെ​ ​കാ​ലാ​വ​ധി​ ​ക​ഴി​യു​മ്പോ​ൾ​ ​പ​ക​രം​ ​ചു​മ​ത​ല​ ​ന​ൽ​കു​ന്ന​തി​നു​ ​പോ​ലും​ ​ഗ​വ​ർ​ണ​ർ​ ​ഇ​പ്പോ​ൾ​ ​സ​ർ​ക്കാ​രി​ന്റെ​ ​ശു​പാ​ർ​ശ​ ​തേ​ടു​ന്നു​ണ്ട്
​ ​ സാ​ങ്കേ​തി​ക​ ​വാ​ഴ്സി​റ്റി​യി​ൽ​ ​ഗ​വ​ർ​ണ​ർ​ ​താ​ത്കാ​ലി​ക​ ​വി.​സി​യാ​ക്കി​യ​ ​സി​സാ​തോ​മ​സി​നെ​തി​രേ​ ​ന​ട​പ​ടി​യു​മെ​ടു​ത്തു
​ ​സ​ർ​ക്കാ​രും​ ​ഗ​വ​ർ​ണ​റും​ ​സ്വ​ന്തം​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​ക​ൾ​ക്ക് ​ശ്ര​മി​ച്ച​തോ​ടെ​യാ​ണ് 8​ ​വാ​ഴ്സി​റ്റി​ക​ളി​ൽ​ ​വി.​സി​ ​നി​യ​മ​നം​ ​നി​ല​ച്ച​ത്.​ ​സെ​ർ​ച്ച്ക​മ്മി​റ്റി​ ​വി​പു​ലീ​ക​ര​ണ​ ​ബി​ല്ലി​ലും​ ​ഇ​നി​ ​അ​ന​ക്ക​മു​ണ്ടാ​കാ​ൻ​ ​ഇ​ട​യി​ല്ല

സർക്കാർ ഇടപെടൽ

 മന്ത്രി ബിന്ദു 2 കത്തുകളെഴുതുകയും അഡ്വക്കേറ്റ് ജനറൽ ചട്ടവിരുദ്ധമായി നിയമോപദേശം നൽകുകയും ചെയ്തു

 മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി മോഹനൻ, നിയമോപദേശകൻ രവീന്ദ്രനാഥ് എന്നിവരും സ്വാധീനിച്ചു

 സ്വന്തം ജില്ലയിലെ സർവകലാശാല,​ നാട്ടുകാരൻ എന്നായിരുന്നു മുഖ്യമന്ത്രി രാജ്ഭവനിലെത്തി ശുപാർശ ചെയ്തത്

റിവ്യൂ ഹർജി നൽകില്ല. ഇന്ന് ഡൽഹി ജാമിയ മിലിയയിൽ ഹിസ്റ്ററി പ്രൊഫസറായി സ്ഥിര ജോലിയിൽ ചുമതലയേൽക്കും

- ഡോ. ഗോപിനാഥ് രവീന്ദ്രൻ

ഗവർണറുടെ വിവേചനാധികാരം ഉപയോഗിച്ചാണ് നിയമനം നടത്തേണ്ടത്. വിധി അംഗീകരിക്കുന്നു

- ആർ.ബിന്ദു,​ ഉന്നതവിദ്യാഭ്യാസ മന്ത്രി

മുഖ്യമന്ത്രിയിൽ നിന്ന് കടുത്ത സമ്മർദ്ദം ഉണ്ടായതു കൊണ്ടാണ് കണ്ണൂർ വി.സി പുനർനിയമന ഉത്തരവിൽ ഒപ്പു വച്ചത്

- ഗവർണർ ആരിഫ് മുഹമ്മദ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, KANNUR VC SC
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.